ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

0
2055

വടകര: പെരുവാട്ടുംതാഴെയുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. parco vtkവടകരയിലെ പ്രോംടെക് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ ഒഞ്ചിയത്തെ പി.കെ.അശ്വിനാണ് (19) മരിച്ചത്.
വ്യാഴാഴ്ച രാവിലെ പെരുവാട്ടുംതാഴെ പള്ളിക്കു സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അശ്വിനെ കോഴിക്കോട് മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. വടകര ടൗണിലേക്കു വരുമ്പോള്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അശ്വിനെ ഉടന്‍ ആശുപത്രിയിലേക്ക് elite latestകൊണ്ടുപോയി. കാല്‍നടയാത്രക്കാരനു നിസാര പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ 
പുതിയ പള്‍സര്‍ ബൈക്ക് പാടേ തകര്‍ന്നു. ഒഞ്ചിയം തയ്യില്‍ പുലയംകുന്ന് പവിത്രന്റെയും ശോഭയുടെയും മകനാണ് അശ്വിന്‍. സഹോദരി: സൂര്യ.

deepthi eco latest