പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കാന്‍ പോലീസ് അസോസിയേഷന്‍; പ്രതിഷേധവുമായി മുല്ലപ്പള്ളി

0
382

വടകര: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കാനുള്ള പോലീസ് parco vtkഅസോസിയേഷന്‍ നീക്കത്തിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ഇക്കാര്യം വിശദീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി വടകരയില്‍ ആവശ്യപ്പെട്ടു.
പോസ്റ്റല്‍വോട്ടിന്റെ കാര്യത്തില്‍ പോലീസുകാരില്‍ വ്യാപകമായി അമര്‍ഷമുണ്ട്. ഇതുസംബന്ധിച്ച് ആരാണ് ഉത്തരവ് നല്‍കിയതെന്ന് മനസിലാവണം. ജനാധിപത്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായി വോട്ടു രേഖപ്പെടുത്താനുള്ള അവകാശം പോലീസുകാര്‍ക്കുമുണ്ടെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഡിജിപി ഒരു ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നു എന്നാണ് താന്‍ നേരത്തെ പറഞ്ഞത്. ഇക്കാര്യത്തില്‍ തനിക്കെതിരെ മാനനഷ്ട കേസിന് പോവുകയാണെങ്കില്‍ elite latestഡിജിപിയുടെ ഇടപാടുകള്‍ സംബന്ധിച്ച് പറയാനുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുസ്ലിം ലീഗിനെതിരെ ഉന്നയിക്കപ്പെട്ട കള്ളവോട്ട് ആരോപണത്തിലെ ആധികാരികതയില്‍ സംശയമുണ്ട്. വേട്ടെടുപ്പില്‍ കൃത്രിമത്വം നടത്തിയാല്‍ അതിനെ ന്യായീകരിക്കില്ല. കള്ളവോട്ട് സംബന്ധിച്ച് നീതി ലഭിക്കാന്‍ സുപ്രിംകോടതി വരെ പോകുമെന്നും വടകരയിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. തലശ്ശേരി, കൂത്ത്പറമ്പ് മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നിട്ടുണ്ട്. കെ. മുരളീധരന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോണ്‍ഗ്രസില്‍ ഇനി പുനഃസംഘടന

കോണ്‍ഗ്രസില്‍ ഇനി പുനഃസംഘടനയുടെ കാലമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ അവഗണിച്ചാവില്ല പുന:സംഘടനയെന്നും deepthi eco latestകാര്യക്ഷമതയും പാര്‍ട്ടി കൂറും പരിഗണിക്കുമെന്നും മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജംബോ കമ്മറ്റിയുണ്ടാവില്ല. എന്നാല്‍ സ്ത്രീ യുവജന ദളിത് പ്രാതിനിധ്യമുണ്ടാവും. ചര്‍ച്ചക്ക് ഇന്ന് ഡല്‍ഹിക്ക് പോകുമെന്നും തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനവും പുനസംഘടനക്ക് മാനദണ്ഡമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു