വിഷ്ണുമംഗലത്ത് പമ്പിംഗ് പുന:രാരംഭിക്കാന്‍ ജല അതോറിറ്റിയുടെ ഊര്‍ജിത ശ്രമം

0
356

നാദാപുരം: വിഷ്ണു മംഗലം പുഴയില്‍ ജലവിതാനം കുറഞ്ഞതിനെ തുടര്‍ന്ന് നിലച്ച പമ്പിംഗ് ഭാഗികമായി പുന:സ്ഥാപിക്കാന്‍ ജല അതോറിറ്റി ശ്രമം തുടങ്ങി. പുഴയില്‍ അങ്ങിങ്ങായുളള കുഴികളില്‍ അവശേഷിക്കുന്ന വെള്ളം പമ്പ് ഹൗസിനുള്ളിലെ parco vtkകിണറിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി പുഴയില്‍ നിന്ന് കിണറിലേക്കുള്ള ചാലില്‍ നിറഞ്ഞ ചെളിനീക്കി തടങ്ങി. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ചാണ് ചെളി നീക്കുന്നത്. വലിയൊരളവില്‍ ചെളിനിറഞ്ഞതിനാല്‍ കിണറിലേക്ക് വെള്ളം ഒഴുകുന്നത് തടസപ്പെട്ടിരിക്കുകയാണ്.
ഇതിനിടെ പുഴയിലെ കുഴികളില്‍ അവശേഷിക്കുന്ന വെള്ളം കവര്‍ന്നെടുത്താല്‍ തടയുമെന്ന് പുഴയോരവാസികള്‍ പറഞ്ഞു. ഈ വെള്ളവും ഊറ്റിയെടുത്താല്‍ ഇവിടങ്ങളിലെ കിണറുകള്‍ വറ്റി രൂക്ഷമായ കുടി വെള്ളക്ഷാമം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. ജല അതോറിറ്റി യഥാസമയം വേണ്ടത് ചെയ്യാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പുഴയില്‍ elite latestനിറഞ്ഞ ചെളി എടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു കോടി രൂപ അനുവദിച്ചെങ്കിലും ജല അതോറിറ്റി ഇതുവരെ ഉണര്‍ന്നില്ല. ഈ ഫണ്ടില്‍ നിന്ന് മറ്റ് ആവശ്യങ്ങള്‍ക്ക് വക മാറ്റാന്‍ ശ്രമമുണ്ടെന്നും പറയപ്പെടുന്നു. ഏഴോളം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം വിഷ്ണുമംഗലത്തെ പ്രശ്‌നം കാരണം ഒരാഴ്ച്ചയായി മുടങ്ങി കിടക്കുകയാണ്. പുറമേരി ഭാഗത്തേക്ക് മാത്രമാണ് ഇപ്പോള്‍ പമ്പിംഗ് നടത്തുന്നത്.

deepthi eco latest