ഫോണ്‍വിളിയില്‍ സംശയം; കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു

0
1144

 

കൊച്ചി: കണ്ണമാലിയില്‍ വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണമാലി കുതിരൂര്‍ക്കരി വലിയവീട്ടില്‍പറമ്പ് ഷേളി (44) ആണ് കൊല്ലപ്പെട്ടത്. parco vtkഭര്‍ത്താവ് സേവ്യര്‍ (67) നെ വെള്ളി രാവിലെ കണ്ണമാലി പോലീസ് അറസ്റ്റു ചെയ്തു.
രാത്രി വൈകിയുള്ള ഫോണ്‍ വിളിയില്‍ സംശയം ആരോപിച്ചാണു പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അടുത്തകാലത്തായി ഷേര്‍ളി മറ്റാരയോ നിരന്തരമായി ഫോണ്‍ ചെയ്യാറുണ്ടെന്നും അതു നിര്‍ത്തണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. എന്നാല്‍, ഷേളി അത് കൂട്ടാക്കിയില്ല. വ്യാഴാഴ്ച അര്‍ധരാത്രി ഫോണ്‍ വിളിക്കുന്നത് കണ്ട പ്രതി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും മേലല്‍ ഫോണ്‍ വിളിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.
ഇനിയും താന്‍ ഫോണ്‍ വിളിക്കുമെന്ന് പറഞ്ഞതോടെ ഇരുവരും വാക്കേറ്റമായി. തര്‍ക്കം elite latestമൂര്‍ച്ഛിച്ചതോടെ സേവ്യര്‍ ഭാര്യയെ മര്‍ദ്ദിക്കുകയും തോര്‍ത്ത് കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സമയം മകന്‍ ഉണ്ണി (19) വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ ഉറങ്ങുന്നുണ്ടായിരുന്നു. പുലര്‍ച്ചെ സേവ്യര്‍ തന്നെയാണു വിവരം deepthi eco latestപോലീസില്‍ വിളിച്ചു പറഞ്ഞത്. പേലീസ് എത്തിയപ്പോഴേക്കും തുണികള്‍ സഞ്ചിയിലാക്കി കടന്നുകളയാനുള്ള തയ്യാറെടുപ്പിലായിരുന്നു സേവ്യര്‍. പോലീസ് എത്തിയ ശേഷമാണ് അമ്മ കൊല്ലപ്പെട്ട വിവരം മകന്‍ അറിഞ്ഞത്.
സേവ്യറും ഷേളിയും തമ്മില്‍ ഫോണ്‍ വിളിയുടെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകന്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികെയാണ്. സിഐ കെ.എല്‍. സജിമോന്‍, എസ്‌ഐ വില്യംസ്, എഎസ്‌ഐ അഭിജിത്ത്, സേവര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.