നാദാപുരത്തും ഈന്തപ്പന പൂത്തു

0
2363

parco vtk
നാദാപുരം: വേനല്‍ കനത്തതോടെ ഈന്തപ്പന നാദാപുരത്തും പൂത്തു. അറേബ്യന്‍ രാജ്യങ്ങളില്‍ സുലഭമായി കാണുന്ന ഈന്തപ്പന നാദാപുരം ചാലപ്പുറത്തെ പറമ്പത്ത് നാസറിന്റെ വീട്ടിലാണ് പൂത്തത്. ഒരു വര്‍ഷം മുമ്പ് നാസര്‍ പുതുതായി പണിത വീടിന് elite latestമുന്‍ വശത്ത് പൂന്തോട്ടം നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തിക്ക് കരാര്‍ കൊടുത്തതായിരുന്നു. ഇയാള്‍ കോഴിക്കോട് നിന്ന് കൊണ്ടുവന്ന് വെച്ചുപിടിപ്പിച്ച ഈന്തപ്പന ചെടിയാണ് ഇപ്പോള്‍ പൂത്തുലഞ്ഞ് നിറയെ കായകള്‍ ഉണ്ടായത്. അന്തരീക്ഷ ഊഷ്മാവ് കൂടുതലുള്ള സ്ഥലങ്ങളിലാണ് സാധാരണയായി ഈന്തപ്പന കണ്ട് വരുന്നത്. ഈ വര്‍ഷം സംസ്ഥാനത്തുടനീളം അന്തരീക്ഷ ഊഷ്മാവ് കൂടിയതാണ് നാദാപുരത്തും ഈന്തപ്പന പൂക്കാനിടയായതെന്ന് പ്രവാസിയായ നാസര്‍ പറഞ്ഞു.

deepthi eco latest