ജനങ്ങളെ ഭീതിയിലാഴ്ത്തിയ മൂര്‍ഖനെ പിടികൂടി

0
1579

parco vtk
നാദാപുരം: ദിവസങ്ങളായി അരൂരില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂര്‍ഖനെ വനം വകുപ്പ് പിടികൂടി. അരൂര്‍ ഹരിതവയലിനടുത്ത് കുറ്റിയില്‍ നാണുവിന്റെ വീട്ടു പരിസരത്താണ് നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തിയ പാമ്പിനെ കണ്ടത്. നാട്ടുകാര്‍ elite latestമൂര്‍ഖനെ തുരത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് പിന്നീട് നാണുവിന്റെ വീടിന് സമീപത്തെ വിറക് കൂടക്കടുത്ത പൊത്തില്‍ കയറിയതോടെ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാരന്‍ സുരേന്ദ്രന്‍ എത്തി പാമ്പിനെ അനായാസം പിടികൂടി.

deepthi eco latest