ഏറാമലയില്‍ കേളുഏട്ടന്‍ സ്മാരകവും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തു

0
1464

വടകര: ഏറാമലയില്‍ സിപിഎം നേതൃത്വത്തിലുള്ള സ്മാരകങ്ങള്‍ക്കു നേരെ അക്രമം. കുന്നുമ്മക്കര കേളുഏട്ടന്‍ സ്മാരകത്തില്‍ കയറിയ അക്രമിസംഘം ഫര്‍ണിച്ചറുകളും parco vtkപ്രചാരണ ബോര്‍ഡുകളും തകര്‍ത്തു. ഏറാമലയില്‍ ഡിവൈഎഫ്‌ഐ സ്ഥാപിച്ച രക്തസാക്ഷി ഷിബിന്‍ സ്മാരക ബസ്‌സ്‌റ്റോപ്പും ഇരിപ്പിടങ്ങളും തകര്‍ത്തു. ആദിയൂരില്‍ സിപിഎം നിര്‍മിച്ച ടി പി ബാലന്‍ സ്മാരക ബസ്‌സ്‌റ്റോപ്പും അക്രമിസംഘം തകര്‍ത്തു. ഇതിനു പിന്നില്‍ ആര്‍എംപിഐ ആണെന്ന് സിപിഎം ആരോപിച്ചു.
മേഖലയില്‍ ബോധപൂര്‍വം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി മുതലെടുപ്പ് നടത്താനാണ് ആര്‍എംപിഐ ശ്രമിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് വേളയിലും ഒരുവിധ സംഘര്‍ഷവും ഇല്ലാതിരുന്ന പ്രദേശത്ത് അക്രമങ്ങള്‍ സംഘടിപ്പിച്ച് പാര്‍ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാണ് യുഡിഎഫ് ഒത്താശയോടെ ആര്‍എംപിഐ അക്രമം elite latestഅഴിച്ചുവിടുന്നത്.
സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ കുന്നുമ്മക്കരയില്‍ പ്രകടനവും പൊതുയോഗവും നടന്നു.

deepthi eco latest