പ്രളയക്കെടുതിക്കിരയായ ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ച പശുവിനെ ചൊല്ലി പരാതി

0
388
പ്രതീകാത്മക ചിത്രം

വടകര: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ദുരിതാശ്വസ ഫണ്ട് ഉപയോഗിച്ച് മില്‍മ വഴി ലഭിച്ച പശുക്കളെ ചൊല്ലി പരാതി. 15 ലിറ്റര്‍ ലഭിക്കുന്ന പശുവാണെന്നു പറഞ്ഞു കിട്ടിയവയാവട്ടെ ഒരു parco vtkലിറ്റര്‍ പാല്‍ പോലും തരുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി .
ചെമ്മരത്തൂര്‍, മന്തരത്തൂര്‍, തോടന്നൂര്‍, കൊള്ളാവിപ്പലം, കല്ലാച്ചി എന്നിവടങ്ങളിലെ ക്ഷീരകര്‍ഷകരാണ് കബളിപ്പിക്കപ്പെട്ടത്. പ്രകൃതിക്ഷോഭം മൂലം നഷ്ടപ്പെട്ട പശുക്കള്‍ക്ക് പകരമാണ് പുതിയ പശുക്കളെ വിതരണം ചെയ്തത്. തൈലറിയ പോലുള്ള രോഗം ബാധിച്ച പശുവിനെയും ആറു കിടാരിയേയും നല്‍കി കര്‍ഷകരെ കബളിപ്പിച്ചെന്നാണ് ഇവരുടെ പരാതി. മില്‍മ നല്‍കിയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഏജന്റ് മുഖാന്തിരമാണ് പശുവിനെ വാങ്ങിയത്. മന്തരത്തൂര്‍ സ്വദേശികളായ എടച്ചേരി താഴക്കുനി ലീല, പടവീട്ടില്‍ ഇബ്രാഹിം, പിലാത്തോട്ടത്തില്‍ നിസാമുദീന്‍, കൊളാവിപ്പാലം ഷൈമ ബിജു, ചെമ്മരത്തൂര്‍ നിടും elite latestകണ്ടിയില്‍ ലത്തീഫ്, കല്ലാച്ചി സൈനബ തുടങ്ങി നിരവധി കര്‍ഷകരാണ് കഷ്ടത്തിലായത്.
പശുവിനെ വിതരണം ചെയ്തത് സബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി മലബാര്‍ ഡയരി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരിക്കുകയാണ്.

deepthi eco latest