ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും

0
526

 

 

നാദാപുരം: കോഴിക്കോട് സിഎച്ച് സെന്ററിന്റെയും നിയോജക മണ്ഡലം മുസ്ലിം ലീഗ് parco vtkelite latestകമ്മിറ്റിയുടെയും എംപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാറക്കടവില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ നാളെ (വെള്ളി) വൈകീട്ട് അഞ്ചു മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കര്‍മരേഖാ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ജനകീയ ഫണ്ട് സമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ തുക ശേഖരിച്ച പഞ്ചായത്ത് കമ്മിറ്റിക്ക് ഉപഹാര സമര്‍പ്പണം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും നിര്‍വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, ഇ.കെ.വിജയന്‍ എംഎല്‍എ, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ.റസാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.ബാലകൃഷ്ണന്‍, deepthi eco latestഡോ.വി.ഇദ്രീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പാറക്കടവിലെ എം പി ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ കെട്ടിടത്തില്‍ നാദാപുരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് മുസ്ലിം ലീഗ് കമ്മിറ്റികള്‍ സമാഹരിച്ച ഫണ്ടുപയോഗിച്ചാണ് സെന്ററിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഒന്നര വര്‍ഷം കൊണ്ട് രണ്ടു കോടി ചെലവിലാണ് ഈ സെന്റര്‍ സജ്ജീകരിച്ചതെന്നും മണ്ഡലത്തിലെ പാവപ്പെട്ട വൃക്ക രോഗികളെ അര്‍ഹതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഡയാലിസിസിന് വിധേയമാക്കുമെന്നും ചെയര്‍മാന്‍ എം.പി. അബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ അറിയിച്ചു.