20 മണ്ഡലവും യുഡിഎഫ് തൂത്തുവാരുമെന്ന് മുല്ലപ്പള്ളി

0
464

വടകര: കേരളത്തില്‍ ഇരുപത് മണ്ഡലവും യുഡിഎഫ് തൂത്തുവാരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര-കേരള സര്‍ക്കാറുകളോടുള്ള അതൃപ്തി parco vtkതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്ന് ലക്ഷം വോട്ടിന് വിജയിക്കും. ചരിത്രത്തില്‍ തുല്യതയില്ലാത്ത പോളിംഗാണ് വയനാട്ടില്‍ രേഖപ്പെടുത്തിയതെന്നും വെട്ടത്തിളങ്ങുന്ന വിജയം വയനാട് രാഹുല്‍ ഗാന്ധിക്ക് സമ്മാനിക്കുമെന്നും മുക്കാളിയിലെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.
വടകരയില്‍ കെ മുരളീധരനും കോഴിക്കോട് എം.കെ.രാഘവനും കണ്ണൂരില്‍ കെ.സുധാകരനും വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. 2009 ല്‍ തനിക്ക് ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് ഇത്തവണ കെ മുരളീധരന്‍ വിജയിക്കും.
elite latestവടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ നാട്ടിലും പരിസരത്തും വ്യാപമായ കള്ളവോട്ടാണ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെ വഴിതടയാനും ശ്രമിക്കുകയുണ്ടായി. അതേസമയം കള്ളവോട്ടിനും ബൂത്തു പിടിത്തത്തിനുമെതിരെ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നീക്കു പോക്കുണ്ടായിട്ടുണ്ട്.
പി ജയരാജന്‍ കഥയറിയാതെ ആട്ടം കാണുന്നു
വടകര : ആര്‍എംപിഐ വോട്ട് എല്‍ഡിഎഫിന് ലഭിച്ചുവെന്നു പറയുന്ന പി.ജയരാജന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എംപിഐ ഉണ്ടാക്കിയതും വളര്‍ത്തി വലുതാക്കിയതും പിണറായി വിജയനും പി.ജയരാജനുമാണ്. deepthi eco latestഅവരുടെ തെറ്റായ നിലപാടുകളാണ് ഒഞ്ചിയത്ത് ആര്‍എംപിഐ രൂപീകരിക്കാന്‍ കാരണമായത്. ആര്‍എംപിഐ വോട്ടു കിട്ടി എന്ന് പറയുന്നത് തന്നെ പരാജയം സമ്മതിച്ചു എന്നതിന്റെ തെളിവാണ്. ടി.പി.ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നവരാണ് സിപിഎമ്മുകാര്‍. ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റിനും പി.ജയരാജനു വോട്ടു ചെയ്യാന്‍ കഴിയില്ല. കെ.മുരളീധരന് ആര്‍എംപിഐ സ്വമേധയാ പിന്തുണ നല്‍കുകയായിരുന്നു. കെ മുരളീധരനെ പിന്തുണക്കണമെന്ന് ആരും ആര്‍എംപിഐയോട് അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. അക്രമ രാഷ്ട്രീയത്തിന്റെ പ്രതിനിധിക്കെതിരെ അവര്‍ ശക്തമായി രംഗത്തു വരികയാണ് ചെയ്തത്. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു ജാഗ്രതയോടുള്ള പ്രവര്‍ത്തനമാണ് ആര്‍എംപിഐ നടത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സോഷ്യലിസ്റ്റ് പാര്‍ട്ടി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു
വടകര : വടകരയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ടു ചെയ്തതായി മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതികരണം ഇതുപോലെ പല കോണുകളില്‍ നിന്നുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.