കൊലപാതക രാഷ്ട്രീയത്തെ ചൊല്ലി വടകരയില്‍ പോരുമുറുകുന്നു

0
787

വടകര: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് കൊലപാതക രാഷ്ട്രീയം എന്ന പൊള്ളുന്ന വിഷയം. സിപിഎമ്മുകാരാല്‍ കൊല ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ നിരത്തി നിരന്തര പ്രചാരണമാണ് യുഡിഎഫ് parco-Copyനേതൃത്വത്തില്‍ മണ്ഡലത്തിലുടനീളം നടക്കുന്നത്. വാചകക്കസര്‍ത്തിനപ്പുറം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു തന്നെയാണ് യുഡിഎഫ് അനുകൂലികള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതിനെ നേരിടാന്‍ ഇടതുപക്ഷവും ഇതേ രീതി സ്വീകരിച്ചതോടെ കൊലപാതക രാഷ്ട്രീയം മാത്രമായി വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം മാറുകയാണ്.
കൊലപാതകരാഷ്ട്രീയത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം ഓര്‍ക്കാട്ടേരിയില്‍ ജനജാഗ്രതാ സദസ് നടക്കും. ‘ഞങ്ങള്‍ക്കും ജീവിക്കണം, കൊല്ലരുത് ഞങ്ങളെ’ എന്ന മുദ്രാവാക്യമുയര്‍ത്തി കച്ചേരി മൈതാനിയില്‍ നടക്കുന്ന ജനജാഗ്രതാ സദസില്‍ പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കള്‍, അരിയില്‍ ഷുക്കൂറിന്റെ സഹോദരന്‍ അരിയില്‍ ദാവൂദ് തുടങ്ങിയവര്‍ സംബന്ധിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, പാറക്കല്‍ അബ്ദുല്ല, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്, ആര്‍എംപിഐ നേതാക്കളായ എന്‍.വേണു, കെ.കെ.രമ, സാംസ്‌കാരിക നായകരായ കെ.സി.ഉമേഷ് ബാബു, പി.സുരേന്ദ്രന്‍, കെ.എം. ഷാജഹാന്‍ എന്നിവര്‍ സംസാരിക്കും.
ഇത്തരം പ്രചാരണങ്ങളെ നേരിടുന്നതിന് സിപിഎമ്മും ഇടതുമുന്നണിയും പ്രത്യേക പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. വടകര ലോക്സഭാ മണ്ഡലത്തിലെ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമമാണ് എല്‍ഡിഎഫ് സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനു വടകര കോട്ടപ്പറമ്പില്‍ നടക്കുന്ന സംഗമത്തില്‍ 97 രക്തസാക്ഷി കുടുംബങ്ങള്‍ പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിലെ രക്തസാക്ഷി സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കുടുംബാംഗങ്ങള്‍ സംഗമത്തിനെത്തുക. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വെടിയുണ്ടകളേറ്റ് തലശേരി ജവഹര്‍ഘട്ടില്‍ പിടഞ്ഞുവീണ elite latestഅബുവിന്റെയും ചാത്തുക്കുട്ടിയുടെയും കുടുംബാംഗങ്ങള്‍ തൊട്ട് തൂണേരിയില്‍ ലീഗുകാര്‍ കൊല ചെയ്ത 20 കാരന്‍ ഷിബിന്റെ കുടുംബാംഗങ്ങള്‍ വരെ സംഗമത്തില്‍ പങ്കെടുക്കും.
ഇതിനു പിന്നാലെ 20 നു വടകര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍
കോട്ടപ്പറമ്പില്‍ പ്രത്യേക പരിപാടി നടക്കും. ‘വാളെടുക്കുന്ന രാഷ്ട്രീയം വോട്ടിനാല്‍ തീരട്ടെ’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ അരിയില്‍ ശുക്കൂറിന്റെ സഹോദരന്‍ ദാവൂദ്, ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ, ഷുഹൈബിന്റെ പിതാവ്, ശരത് ലാല്‍, കൃപേഷ് എന്നിവരുടെ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

അക്രമ രാഷ്ട്രീയം ചൂടുള്ള വിഷയമായ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിന്നെത്തിയവര്‍ deepthi eco latestപി.ജയരാജനു വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്.
ഗുജറാത്ത് കലാപത്തിലെ ഇര കുത്തബ്ദീന്‍ അന്‍സാരിയും കലാപ ഗൂഢാലോചന വെളിപ്പെടുത്തിയ അശോക് മോച്ചിയുമാണ് ജയരാജന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്നത്
ഗുജറാത്ത് കലാപത്തില്‍ ജീവനുവേണ്ടി കേഴുന്ന കുത്തബ്ദീന്‍ അന്‍സാരിയുടെയും കലാപത്തില്‍ വാളുയര്‍ത്തിപ്പിടിച്ച അശോക് മോച്ചിയുടെയും ചിത്രങ്ങള്‍ ആരുടെ മനസില്‍ നിന്നും മായില്ല. ദളിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയത് ഉള്‍പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റുപറയുകയായിരുന്നു. കുത്ത്ബ്ദീന്‍ അന്‍സാരിയും അശോക് മൂചിയും വിഷു ദിനത്തിലാണ് ജയരാജന്റെ വീട്ടില്‍ എത്തിയത്. ജയരാജനും ഇവരും തമ്മില്‍ വര്‍ഷങ്ങളായി സൗഹൃദത്തിലാണ്. അദ്ദേഹം സ്ഥാനാര്‍ഥിയായതോടെയാണ് പ്രചരണത്തില്‍ പങ്കാളികളാവാന്‍ ഇവര്‍ തീരുമാനിച്ചത്.