തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണു; ശശി തരൂരിന് പരിക്ക്

0
544

parco-Copy

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റു. തലക്ക് പരിക്കേറ്റ തരൂരിനെ ഉടന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ elite latestചികിത്സക്കായി തരൂരിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ചാണ് സംഭവം. തുലാഭാരത്തിന് ശേഷം ശേഷം ദീപാരാധനക്കായി ത്രാസില്‍ തന്നെ കാത്തിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ത്രാസിന്റെ ദണ്ഡ് തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
തലയില്‍ എട്ടോളം തുന്നലുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

deepthi eco latest