സജീവനു പെരിഞ്ചേരിക്കടവില്‍ ഹൃദ്യമായ സ്വീകരണം

0
240

വടകര: എന്‍ഡിഎ സ്ഥാനാര്‍ഥി വി.കെ.സജീവന് ആവള പെരിഞ്ചേരിക്കടവില്‍ parco-Copyസ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെയും മാലപ്പടക്കത്തിന്റെയും അകമ്പടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ സ്ഥാനാര്‍ഥിയെ കണിക്കൊന്ന നല്‍കി സ്വികരിക്കാനെത്തി. വിഷുദിനത്തില്‍ പെരിഞ്ചേരിക്കടവ് പട്ടികജാതി കോളനിയില്‍ വിഷു ആഘോഷത്തില്‍ പങ്കെടുത്തും വോട്ടഭ്യര്‍ഥിക്കുകയും ചെയ്ത സ്ഥാനാര്‍ത്ഥി പ്രദേശവാസികള്‍ക്കൊപ്പം വിഭവസമൃദ്ധമായ സദ്യ കഴിച്ചതിനു ശേഷമാണ് മടങ്ങിയത്. കര്‍ഷകമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.കെ.രജീഷ്, വി.കെ.ജയന്‍, എം.ജയസുധ, ശ്രീജിത്ത് കല്ലാട്, സ്വരുഹ് മേമുണ്ട elite latestഎന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. പി.ടി.അരുണ്‍ കൃഷ്ണ, എസ്.കെ.കിഷോര്‍, ചെറുവോട്ട് അഷറഫ്, എം.രാജേഷ്, പി.ടി.ഗീത, പി.ടി.രാഗി, വല്‍സല സദാനന്ദന്‍ എന്നിവര്‍ സ്വീകരിച്ചു.

deepthi eco latest