തൂണേരിയിലും ഇരിങ്ങണ്ണൂരിലും കൊട്ടിക്കലാശം ഒഴിവാക്കി

0
775

നാദാപുരം: തൂണേരിയിലും ഇരിങ്ങണ്ണൂരിലും കൊട്ടിക്കലാശം ഒഴിവാക്കാന്‍ പോലീസ് parco-Copyവിളിച്ചു ചേര്‍ത്ത രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
നാദാപുരം എസ്‌ഐ എസ്.നിഖിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
തൂണേരി പഞ്ചായത്തിലും എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍ ഭാഗത്തും ജാഥകളും പ്രകടനങ്ങളും നേതാക്കളുടെ നിയന്ത്രണത്തിലായിരിക്കണം. ബെക്ക് റാലി അനുവദിക്കില്ല, ലോറിയില്‍ ആളുകളെ കയറ്റിയുള്ള കൊട്ടിക്കലാശം അനുവദിക്കുകയില്ല. അനൗണ്‍സ്‌മെന്റ് വാഹനങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുക, പ്രചരണങ്ങള്‍ നിയന്ത്രിക്കുന്നതിന് വാഹനങ്ങളുടെ കണക്ക് പോലീസിന് നല്‍കുക elite latestഎന്നിവ പാലിക്കാന്‍ യോഗം തീരുമാനിച്ചു. അഡീ. എസ്‌ഐമാരായ കുഞ്ഞനന്തന്‍, ബാബു കക്കട്ടില്‍ എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

deepthi eco latest