കാക്കുനിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു

0
1753

parco-Copy

ആയഞ്ചേരി: വേളം പഞ്ചായത്തിലെ കാക്കുനിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മണിയൂര്‍ പാലയാട്ട്‌നട നെല്ലിക്കുന്നു മലയില്‍ അശോകന്റെ മകന്‍ അജേഷ്‌കുമാറാണ് (32) മരിച്ചത്. ഇന്ന് രാവിലെ കാരക്കുന്ന് പള്ളിക്കു elite latestസമീപമാണ്അപകടം. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പള്ളിയത്ത് ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് ആയഞ്ചേരി ഭാഗത്ത് നിന്നു വന്ന കാര്‍ ഇടിച്ചത്. കുറ്റ്യാടി പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം വടകര ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

deepthi eco latest