സിപിഎമ്മിന്റെ ബിജെപി വിരുദ്ധത കാപട്യം: കെ.എം.ഷാജി

0
187

വടകര : ഒരൊറ്റ മണ്ഡലത്തില്‍ പോലും ബി.ജെ.പിയുമായി മുഖാമുഖം മത്സരിക്കാത്ത സി.പി.എം എങ്ങിനെ ബി.ജെ.പിയെ എതിര്‍ക്കുമെന്ന് കെ.എം ഷാജി എംഎല്‍എ. parco-Copyബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടമെന്നിരിക്കെ നിലനില്‍പിന് വേണ്ടി മാത്രമാണ് സിപിഎം മത്സരിക്കുന്നത്. യുഡിഎഫ് വടകര മുനിസിപ്പല്‍ കമ്മിറ്റി താഴെ അങ്ങാടി സീതി സാഹിബ് മൈതാനിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി എതിര്‍ക്കപ്പെടാന്‍ പറയപ്പെടുന്ന കാര്യങ്ങളൊക്കെ സി.പി.എമ്മിനും ബാധകമാണ്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ സി.പി.എം കാരണക്കാരാണ്. കൊലപാതകങ്ങളില്‍ സാക്ഷികളും പ്രതികളുമായവര്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്ന സംഭവങ്ങളില്‍ നിന്നും സി.പി.എമ്മിന് ഒഴിഞ്ഞ് മാറാന്‍ elite latestകഴിയില്ലെന്നും ഷാജി പറഞ്ഞു.
വടകര ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് പ്രൊഫ കെ.കെ മഹമൂദ് അധ്യക്ഷത വഹിച്ചു. മരിയാപുരം ശ്രീകുമാര്‍, കാവില്‍ പി മാധവന്‍, എം.സി വടകര, കോട്ടയില്‍ രാധാകൃഷ്ണന്‍, എന്‍.പി അബ്ദുല്ല ഹാജി, പുറന്തോടത്ത് സുകുമാരന്‍, കളത്തില്‍ പീതാംബരന്‍ സംസാരിച്ചു. പി.എസ് രഞ്ജിത്കുമാര്‍ സ്വാഗതവും എം. ഫൈസല്‍ നന്ദിയും പറഞ്ഞു.

deepthi eco latest