ദേശീയപാത കുടിയൊഴിപ്പിക്കല്‍: അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നു കെ. മുരളീധരന്‍

0
289

വടകര: യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ എല്ലാ ആനുകൂല്യങ്ങളും ദേശീയപാത ഭൂമിയേറ്റെടുക്കലിലും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് parco-Copyയുഡിഎഫ് വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പറഞ്ഞു. ദേശീയപാതയില്‍ കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥലവും വീടും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ രൂപീകരിച്ച കര്‍മസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവക്തകരണ നയം എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഒപ്പമുണ്ടാകണമെന്നും പരിസ്ഥിതി ആഘാത പഠനം ദേശീയപാത സ്ഥലമെടുപ്പിലും ബാധകമാക്കണമെന്നും കര്‍മസമിതി നേതൃത്വം ചര്‍ച്ചയില്‍ elite latestആവശ്യപ്പെട്ടു.
സമിതി നേതാക്കളായ എ ടി മഹേഷ്, പ്രദീപ് ചോമ്പാല, സി .വി. ബാലഗോപാല്‍, പി. കെ കുഞ്ഞിരാമന്‍, കെ.പി.എ.വഹാബ്, സലാം ഫര്‍ഹത്ത്, അഡ്വ. കെ. കുഞ്ഞമ്മദ്, കെ.കുഞ്ഞിരാമന്‍, പി പ്രകാശ് കുമാര്‍, പി കെ നാണു, പി. സുരേഷ്, വി. പി കുഞ്ഞമ്മദ്, അഹമ്മദ് വടകര, കെ.വി മോഹന്‍ദാസ്, സുഹൈല്‍ കൈനാട്ടി എന്നിവര്‍ സംബന്ധിച്ചു.

deepthi eco latest