ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവമായി

0
165

ഒഞ്ചിയം: ഒഞ്ചിയം കതിര്‍ കാര്‍ഷിക ക്ലബ്ബ് വിഷുവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത parco-Copyജൈവ പച്ചക്കറി വിളവെടുത്തു. കഴകപ്പുരത്താഴ വയലില്‍ നടന്ന വിളവെടുപ്പുത്സവം മുതിര്‍ന്ന കര്‍ഷകന്‍ ചണ്ടോളി ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ഗ്രാമ പഞ്ചായത്തംഗം ബേബി ഗിരിജയ്ക്ക് പച്ചക്കറി നല്‍കി വടകര ബ്ലോക്ക് പഞ്ചായത്തംഗം എം എം കുമാരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് കെ പി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ജയരാജന്‍, ക്ലബ്ബ് ട്രഷറര്‍ കെ എം അശോകന്‍, ഭാരവാഹികളായ കെ ശശി, എം കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ പി രാഘവന്‍, ആര്‍ കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി പി അനില്‍കുമാര്‍ elite latestസ്വാഗതവും ജോ. സെക്രട്ടറി കെ വി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
വിളവെടുപ്പ് ഉത്സവത്തിന് ക്ലബ്ബ് ഭാരവാഹികളായ ബാബു കെ, വി കെ ബാബു, നവീന്‍ ടി കെ, കെ ഇ മനോജന്‍, എം പി രാഘവന്‍, ഉണ്ണി മാധവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കതിര്‍ കാര്‍ഷിക ക്ലബ്ബ് വനിതാ സബ് കമ്മിറ്റിയുടെ സഹകരണത്തോടെ ഒന്നര ഏക്കര്‍ സ്ഥലത്താണ് വെള്ളരിയും കയ്പയും ഉള്‍പ്പെടെയുള്ള പച്ചക്കറി കൃഷി നടത്തിയത്.

deepthi eco latest