വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടി തട്ടി: വടകര സ്വദേശിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

0
1242

വടകര: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരില്‍ നിന്നു രണ്ടു കോടിയോളം രൂപ തട്ടിയ വിരുതനെ parco-Copyകര്‍ണാടക പോലീസ് വടകരയില്‍ അറസ്റ്റ് ചെയ്തു. വടകര പാലയാട്‌നട തുരുത്തുമ്മല്‍ ഹമീദിനെയാണ് (52) കര്‍ണാടക സുള്ളിയ പോലീസ് അറസ്റ്റ് ചെയ്തത്. വടകര സിഐ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതി സഞ്ചരിച്ച വാഹനം ബ്ലോക്ക് ചെയ്ത് കസ്റ്റഡിയില്‍ എടുത്ത് കര്‍ണ്ണാടക പോലീസിനെ ഏല്‍പ്പിച്ചത്.
വിസയും ജോലിയും ലഭിക്കായതോടെയാണ് പലരും പരാതിയുമായി പോലീസിനെ സമീപിച്ചത്. മടിക്കൈ സ്വദേശിനി യുവതിയാണ് പരാതിക്കാരി. മറ്റുള്ളവരെല്ലാം സാക്ഷികളാണ്. വിദേശങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് അറുപതോളം പേരില്‍ നിന്നായി പണം വാങ്ങിയ ശേഷം വിസയും ജോലിയും നല്‍കാതെ വഞ്ചിച്ചെന്നാണ് elite latestകേസ്.
യുകെ, അയര്‍ലന്‍ഡ്, കാനഡ, പോളണ്ട്, ജര്‍മനി, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വിസയും ജോലിയും നല്‍കാമെന്ന വാഗ്ദാനമായിരുന്നു പ്രതി നല്‍കിയത്. ഇതിനായി സെര്‍ട്ടിസ് സിസ്‌കോ കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനവും പ്രതി സുള്ളിയയില്‍ ആരംഭിച്ചിരുന്നു. രണ്ടു വര്‍ഷം deepthi eco latestമുന്‍പേയുള്ള പരാതിയാണിത്. പരാതി മണത്തറിഞ്ഞ പ്രതി പിന്നീട് മുങ്ങി നടക്കുകയായിരുന്നു. പല തവണ പ്രതിയെ അന്വേഷിച്ച് സുള്ളിയ പോലീസ് വടകരയില്‍ എത്തിയെങ്കിലും തത്സമയം വിവരം ലഭിക്കുന്നതിനാല്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ കര്‍ണാടക പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് വടകര പോലീസിലും കേസുണ്ട്. ഈ കേസ് ഇപ്പോള്‍ വിചാരണയിലാണ്. പ്രതിയെയും കൊണ്ട് സുള്ളിയ പോലീസ് കര്‍ണാടകയിലേക്ക് തിരിച്ചു.