പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു

0
1398

parco-Copy

വടകര: കോട്ടപ്പറമ്പില്‍ ലിങ്ക് റോഡ് കവാടത്തിനു സമീപത്തെ മുനിസിപ്പല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. എട്ടു വാഹനങ്ങള്‍ക്കു നാശം നേരിട്ടു. വെള്ളിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം. ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തെ കൂറ്റന്‍ പൂമരമാണ് നിലംപൊത്തിയത്. ഏഴു elite latestകാറുകളും ഒരു മിനിലോറിയും ഇതിനിടയില്‍ പെട്ടു. മുന്തിയ ഇനം ആഡംബര കാറുകളാണ് തകര്‍ന്നത്. പലതിനും വന്‍തുകയുടെ നഷ്ടമുണ്ട്. ഭാഗ്യത്തിന് ആളപായമില്ല.
പാര്‍ക്കിംഗ് കേന്ദ്രത്തിലെ മതിലിനോട് ചേര്‍ന്ന തണല്‍മരം മുറിക്കാന്‍ ശ്രമമുണ്ടായെങ്കി്‌ലും വനംവകുപ്പില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ നടന്നില്ലെന്നു പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് സമീപത്തെ മണ്ണ് നീക്കം ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുണ്ടായ ചെറിയ കാറ്റിലാണ് മരം കടപുഴകിയത്.

deepthi eco latest