ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ ബിജെപി അനുവദിക്കില്ല: മോദി

0
297

 

കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാര രീതികളും സംരക്ഷിക്കാന്‍ ബിജെപി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീംകോടതിയുടെ മുന്നില്‍ ശബരിമല പ്രശ്നം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ parco-Copyസര്‍ക്കാര്‍ നടത്തുമെന്നും ബിജെപി ഉള്ളിടത്തോളം മലയാളികളുടെ വിശ്വാസങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നാടിന്റെ ആചാരങ്ങളുടെ കാര്യത്തില്‍ വ്യാജ ഉദാരവാദികളും എന്‍ജിഒകളും അര്‍ബന്‍ നക്‌സലുകളും ഒരുമിച്ചുവന്ന് കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളെ അവഹേളിക്കുകയാണെന്ന് മോദി പറഞ്ഞു. നമ്മുടെ പാരമ്ബര്യത്തെ നശിപ്പിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. ബിജെപി ഉള്ളിടത്തോളം കാലം എല്‍ഡിഎഫിനോ യുഡിഎഫിനോ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാനാവില്ല. ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടത്തിനൊപ്പമാണെന്നും മോദി പറഞ്ഞു. ത്രിപുര ഓര്‍ക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകര്‍ന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി. elite latestകേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
വിശ്വാസവും മുത്തലാഖും പോലുള്ള അതിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ തയ്യാറാകാതെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് കേരളത്തിലെ ഇരു മുന്നണികളും ചെയ്യുന്നത്. ഈ നാടിന്റെ സാംസ്‌കാരിക പാരമ്ബര്യത്തെ ഇല്ലാതാക്കാന്‍ വിദേശ ശക്തികള്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അവരതില്‍ വിജയിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ചിലര്‍ സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് നാടിന്റെ സാംസ്‌കാരിക പാരമ്ബര്യത്തെ തകര്‍ക്കുകയാണെന്നും മോദി പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തിയ മുന്നണികളാണ് എല്‍ഡിഎഫും യുഡിഎഫും. പേരില്‍ മാത്രമാണ് ഇരു കക്ഷികളും തമ്മിലുള്ള വ്യത്യാസം. 2016 മുതല്‍ deepthi eco latestഅഴിമതി ആരോപണങ്ങളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും പേരില്‍ എത്ര മന്ത്രിമാര്‍ കേരളത്തില്‍ രാജി വച്ചു. വ്യാവസായിക വികസനത്തില്‍ ഒരു കാഴ്ചപ്പാടും ഇല്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ കാര്യം നമുക്കെല്ലാം അറിയാം. ഭൂമികയ്യേറ്റത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഇരു മുന്നണികളും. ബിജെപി മുന്നോട്ടു വയ്ക്കുന്നത് ജനാധിപത്യത്തിന്റെ ഒരു ബദല്‍ രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇടത് പക്ഷത്തിന് ഇരട്ടത്താപ്പാണ്. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടത് പക്ഷം തന്നെയാണെന്നും മോദി പറയുന്നു. ഇവിടത്തെ പ്രതിപക്ഷനേതാക്കളാണ് ഇപ്പോള്‍ പാകിസ്ഥാനില്‍ താരങ്ങളെന്ന് അദ്ദേഹം പറഞ്ഞു.