അപകടത്തില്‍പ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച് സ്ഥാനാര്‍ഥി

0
237

കൊയിലാണ്ടി: ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട് രക്തത്തില്‍ parco-Copyകുളിച്ച് കിടന്ന ദമ്പതികള്‍ക്ക് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി വി.കെ.സജിവന്‍ തുണയായി. വെങ്ങളം ബൈപ്പാസില്‍ അപകടത്തില്‍പെട്ട ബാലുശേരി എരമംഗലം അനില്‍കുമാര്‍, ദിവ്യ ദമ്പതികളെയാണ് സജീവന്‍ തന്റെ വാഹനത്തില്‍ കയറ്റി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപനം കൊയിലാണ്ടിയില്‍ നടന്ന ശേഷം കോഴിക്കോട് മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സജീവന്‍. അപകടത്തില്‍പ്പെട്ട് വേദനയില്‍ പുളയുന്നവരെ പലപ്പോഴും തിരിഞ്ഞുനോക്കാതെ പോകുമ്പോഴാണ് തിരക്കിനിടയിലും elite latestദമ്പതികളെ ആശുപത്രിയിലെത്തിക്കാന്‍ സ്ഥാനാര്‍ഥിയും കൂട്ടരും തയ്യാറായത്. ഡോക്ടര്‍മാരെ കണ്ട് ആവശ്യമായ നടപടി സ്വീകരിച്ചതിന് ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്. വി.കെ.ജയന്‍, സ്വരൂഹ് മേമുണ്ട. പത്‌മേഷ് പേരാമ്പ്ര എന്നിവര്‍ സ്ഥാനാര്‍ഥിയുടെ കൂടെ ഉണ്ടായിരുന്നു.

deepthi eco latest