സര്‍വേ ഫലങ്ങള്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍: മന്ത്രി എ.സി. മൊയ്തീന്‍

0
262

നാദാപുരം: വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് വിശ്വാസ്യതയില്ലാത്ത parco-Copyസര്‍വേ ഫലങ്ങളെന്ന് മന്ത്രി എ.സി.മൊയ്തിന്‍. വിലങ്ങാട് മേഖല എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി വാണിമേല്‍ പുതുക്കയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചതാണ്. കോണ്‍ഗ്രസ്-ബിജെപി വിരുദ്ധ വോട്ട് ഭിന്നിപ്പിക്കുകയാണ്. ബിജെപിക്ക് ജയിച്ചു കയറാനുള്ള അവസരം ഉണ്ടാക്കുകയും മത നിരപേക്ഷത തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. വോട്ട് നേടാന്‍ മൃതു ഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റേതെന്നും മധ്യപ്രദേശ് ഗവണ്‍മെന്റ് elite latestസ്വീകരിച്ച നിലപാട് ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
രാജു അലക്‌സ് അധ്യക്ഷത വഹിച്ചു. ആര്‍.ശശി, ജോണി മുല്ലക്കുന്നേല്‍, കെ.വി.ജോബ്, കെ.പി.പ്രദീഷ്, കെ.സി.ചോയി, ടി.ജെ.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

deepthi eco latest