സിപിഎം കേന്ദ്രങ്ങളിലെ ബൂത്ത് പിടിത്തവും കള്ളവോട്ടും തയണമെന്ന് യുഡിഎഫ്

0
478

വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ കൂത്തുപറമ്പ്, തലശേരി, നാദാപുരം മണ്ഡലങ്ങളിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പതിവായി നടക്കുന്ന ബൂത്തുപിടിത്തവും കള്ളവോട്ടും തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര parco-Copyതെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതായി ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ യു.രാജീവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘര്‍ഷ ബൂത്തുകളില്‍ കേന്ദ്ര സേനയെ വിനിയോഗിക്കണം, ബൂത്തിനോട് ചേര്‍ന്ന് ബാരിക്കേഡുകളും ക്യാമറകളും സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ യുഡിഎഫ് ഉന്നയിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
സര്‍ക്കാറിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. പ്രശ്ന ബാധിത ബൂത്തുകളെ നിര്‍ണയിക്കുന്നതില്‍ ആസൂത്രിതമായി രാഷ്ട്രീയക്കളി നടക്കുകയുണ്ടായി. സര്‍ക്കാറിന്റെ രാഷ്ട്രീയക്കളിക്ക് പോലീസും കുട്ടൂനിന്നിരിക്കുകയാണ്. പ്രശ്ന ബാധിത ബൂത്തായി പ്രഖ്യാപിച്ചിരിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വലിയ ക്രമസമാധാന വിഷയങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ബൂത്തുകളാണ്. എന്നാല്‍ elite latestസിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ ബൂത്തുപിടിത്തവും കള്ളവോട്ടും പതിവായ ബൂത്തുകളെ പ്രശ്ന ബാധിതമല്ലാത്തവയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 172 ബൂത്തുകള്‍ ഇങ്ങനെ ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങളെന്നും ഇവിടങ്ങളില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്കു നിര്‍ഭയമായി വോട്ട് ചെയ്യാനാവാത്ത സ്ഥിതിയാവുമെന്നും നേതാക്കള്‍ പറഞ്ഞു.
തലശേരിയില്‍ സിപിഎമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്തുകളിലും കൂത്തുപറമ്പ് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും വ്യാപകമായ ക്രമക്കേടുകളാണ് കാലാ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ കൂത്തുപറമ്പില്‍ 62 deepthi eco latestബൂത്തുകളില്‍ 250 വീതം കള്ളവോട്ടുകള്‍ സിപിഎം മുന്‍കൈയ്യെടുത്ത് ചെയ്യുകയുണ്ടായി. ഇത്തവണയും ബൂത്തു പിടുത്തത്തിനും കള്ളവോട്ടിനും വിപുലമായ മുന്നൊരുക്കമാണ് നടക്കുന്നത്.
സിപിഎമ്മിനു വേണ്ടി തരംതാണ രാഷ്ട്രീയമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലങ്ങളിലും നൂറു കണക്കിനു വോട്ടുകള്‍ വ്യാജമായി ചേര്‍ക്കുകയുണ്ടായി. രണ്ട് കൊലക്കേസ് ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായ പി.ജയരാജനാണ് വടകരയിലെ സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നതായും നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് വടകര ലോക്സഭാ മണ്ഡലം ട്രഷറര്‍ ഐ.മൂസ, വൈസ് ചെയര്‍മാന്‍ വി.എം.ചന്ദ്രന്‍, കെ.പ്രവീണ്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.