ചോറോട് പാലിയേറ്റീവിനു ചേന്ദമംഗലം ക്ഷേത്രം വക കൈത്താങ്ങ്

0
319

വടകര: നിര്‍ധനരായ കിടപ്പു രോഗികള്‍ക്ക് ചോറോട് ചേന്ദമംഗലം ക്ഷേത്ര ആഘോഷ parco-Copyകമ്മിറ്റിയുടെ കൈത്താങ്ങ്. ക്ഷേത്ര ഉത്സവത്തിന് കലവറ നിറക്കല്‍ പരിപാടിയുടെ ഭാഗമായി ഭക്തര്‍ സമര്‍പ്പിച്ചതില്‍ ബാക്കിവന്ന അരിയും മറ്റു സാധനങ്ങളും ചോറോട് പാലീയേറ്റീവ് കമ്മിറ്റിക്കു കൈമാറി. ക്ഷേത്രത്തില്‍ അന്നദാനം നടത്തിയതിന് ശേഷം ബാക്കി വന്ന ഇരുപത് ചാക്ക് അരിയും സാധനങ്ങളുമാണ് നല്‍കിയത്. പാലിയേറ്റീവ് കമ്മിറ്റി മാസം തോറും മുപ്പത് പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നുണ്ട്. ക്ഷേത്ര elite latestകമ്മിറ്റികളും വ്യക്തികളും ജീവകാരുണ്യ സംഘടനകളും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കു സഹായങ്ങള്‍ നല്‍കി വരുന്നു. ജന്മദിന- ചരമദിന പരിപാടിയുടെ ഭാഗമായും സഹായം ലഭിക്കുന്നതായും പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പറഞ്ഞു.

deepthi eco latest