വടകരയില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് മുല്ലപ്പള്ളി

0
334

വടകര: അക്രമരാഷ്ട്രീയത്തെ ജനം തള്ളിക്കളയുമെന്നും വടകരയില്‍ യുഡിഎഫ് വിജയം parco-Copyസുനിശ്ചിതമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോട്ടപ്പള്ളിയില്‍ യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി.
സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന ജനവിധിയാണ് വടകരയില്‍ ഉണ്ടാവുക. ജനാധിപത്യം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം വിജയിപ്പിക്കണം. രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തില്‍ യുഡിഎഫിന് വര്‍ധിത ഊര്‍ജമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു
കെ.സി.യൂസഫ് അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ മുഖ്യപ്രഭാഷണം elite latestനടത്തി. എ.ആമിന, പി.എം.അബൂബക്കര്‍, അമ്മാരപ്പളളി കുഞ്ഞിശങ്കരന്‍, പ്രമോദ് കക്കട്ടില്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ആര്‍.രാമകൃഷ്ണന്‍, പി.കെ.രാഗേഷ്, പി.പി.റഷീദ്, ശ്രീജേഷ് ഊരത്ത്. എം.പി.ഷാജഹാന്‍, പി.ഇബ്രാഹിം ഹാജി, ബവിത്ത് മലോല്‍, കെ.പി.ജീവാനന്ദ്, സുരേഷ് ബാബു മണക്കുനി, രാജീവന്‍ മണക്കുനി എന്നിവര്‍ പ്രസംഗിച്ചു.

deepthi eco latest