യുഡിഎഫിനു ശക്തിപകരാന്‍ കലാജാഥയുമായി കെഎംസിസി

0
333

വടകര: ബിജെപിയുടെ ഫാസിസ്റ്റ് ആശയങ്ങള്‍ക്കും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരെ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നണിക്ക് parco-Copyശക്തിപകരാന്‍ ജിസിസി-കെഎംസിസി വടകര പാര്‍ലമെന്റ് കമ്മിറ്റി നടത്തുന്ന കലാ ജാഥ തുടങ്ങി. കൂത്തുപറമ്പ് മണ്ഡലത്തിലെ കടവത്തൂരില്‍ യൂഡിഎഫ് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹിം മുറിച്ചാണ്ടിക്ക് പതാക കൈമാറി കലാ സഞ്ചാരം ഉദ്ഘാടനം ചെയ്തു.
അക്രമ രാഷ്ട്രീയത്തിനെതിരെയാണ് വടകരയില്‍ യുഡിഎഫ് പോരടിക്കുന്നത്. കെ.മുരളീധരന്റെ വിജയം സുനിശ്ചിതമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തു elite latestവരണമെന്ന് പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സി.വി.എം.വാണിമേല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍, പി.കെ.അബ്ദുല്ല, നാസര്‍, ഒ.കെ.ഇബ്രാഹിം, ടി.ഹാഷിം, എന്‍.കെ. ഇബ്രാഹിം, ഹസന്‍ ചാലില്‍, ഏരത്ത് അബൂബക്കര്‍ deepthi eco latestതുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രമുഖ ഗായകരും കലാകാരന്മാരും കലാ സഞ്ചാരം ജാഥയിലുണ്ട്. സ്വീകരണ കേന്ദ്രങ്ങളില്‍ ഇവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
പാനൂര്‍, തലശ്ശേരി, കണ്ണൂക്കര, വെള്ളികുളങ്ങര, ഓര്‍ക്കാട്ടേരി, വടകര കോതി ബസാര്‍ എന്നിവിടങ്ങളില്‍ സ്വീകരണമേറ്റു വാങ്ങിയതിന് ശേഷം കലാ സഞ്ചാരം കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ സമാപിച്ചു.