കുറ്റ്യാടി മണ്ഡലത്തെ ഇളക്കിമറിച്ച് ജയരാജന്‍

0
823

വടകര: അലയടിച്ചുയര്‍ന്ന ആരവങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജനെ കുറ്റ്യാടി മണ്ഡലം വരവേറ്റു. മൂന്നാംഘട്ട പര്യടനം മണ്ഡലത്തെ ഇളക്കിമറിക്കുന്നതായി. വേളം പഞ്ചായത്തിലെ തീക്കുനിയില്‍ നിന്ന് ആരംഭിച്ച പര്യടനം കുറ്റ്യാടി, കുന്നുമ്മല്‍, പുറമേരി, വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍ parco-Copyപഞ്ചായത്തുകളിലൂടെ കടന്നു മണിയൂരില്‍ സമാപിച്ചു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിവാദനവും മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവരെ സ്വീകരിച്ചും പര്യടനം ആവേശമാക്കി.
സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച ഒബിസി മോര്‍ച്ച കുറ്റ്യാടി മണ്ഡലം സെക്രട്ടറി തീക്കുനി താനിയുള്ള പറമ്പത്ത് ടി പി ബിനീഷ്, ഭാര്യയും മഹിളാ മോര്‍ച്ച പ്രവര്‍ത്തകയായ ബിബിഷ എന്നിവര്‍ക്ക് തീക്കുനിയില്‍ നടന്ന ചടങ്ങില്‍ സ്വീകരണം നല്‍കി. വേളം മണിമലയില്‍ നൂറുവയസു കഴിഞ്ഞ തോട്ടം തൊഴിലാളിയും ഇപ്പോഴും പാര്‍ടി അംഗവുമായ കുളമുള്ളതില്‍ കനിയനാണ് പി.ജയരാജനെ സ്വീകരിച്ചത്. കുറ്റ്യാടി എംഐ യുപി ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും അബാക്കസിന്റെ സംസ്ഥാനതല ടാലന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുകയും ചെയ്ത മണിമലയിലെ ആദിദേവിന് ജയരാജന്‍ ഉപഹാരം നല്‍കി.
താഴെ വടയം, നടുപ്പൊയില്‍, വട്ടോളി, ചെറിയ കൈവേലി, പുറമേരി, പറയത്ത് എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചശേഷം വില്യാപ്പള്ളിയിലെ സ്വീകരണ elite latestകേന്ദ്രത്തിലേക്ക നീങ്ങി. വില്ല്യാപ്പള്ളി യുപി സ്‌കൂള്‍ പരിസരത്ത് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ചേര്‍ന്ന് സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം ചുരുക്കം വാക്കുകളില്‍ വിശദീകരിച്ച് ചെറു പ്രസംഗം.
തുടര്‍ന്ന് അടുത്ത സ്വീകരണകേന്ദ്രമായ ആയഞ്ചേരിയിലേക്ക്. റോഡിന് ഇരുവശങ്ങളിലുമുള്ള വീട്ടുമുറ്റങ്ങളില്‍ കൂടിനിന്നവരും പാതയോരത്തുള്ളവരും ജയരാജന് വിജയാശംസകള്‍ നേര്‍ന്നു. തണ്ടോടിയിലെ സ്വീകരണത്തിനു ശേഷം ചെമ്മരത്തൂരില്‍ റോഡ് നിറഞ്ഞ് കവിഞ്ഞ് ആബാലവൃദ്ധം സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. സ്വീകരണ പരിപാടിക്ക് മുന്നോടിയായി വന്‍ പ്രകടനവും നടന്നു. ചരിത്ര പ്രസിദ്ധമായ ലോകനാര്‍കാവ് പരിസരത്ത് നുറുകണക്കിന് പേര്‍ ചേര്‍ന്ന് deepthi eco latestസ്ഥാനാര്‍ഥിയെ സ്വീകരിച്ചു. ചെറുവറ്റക്കര, കാര്‍ഗില്‍മുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം പര്യടനം മണിയൂര്‍ കരുവാണ്ടിമുക്കില്‍ സമാപിച്ചു. ജയരാജനെ കാണാനും പിന്തുണ അറിയിക്കാനും നിരവധി പേരാണ് കുടുംബസമേതം വഴിയോരങ്ങളില്‍ കാത്തുനിന്നത്.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടി, കെ.കെ.ലതിക, കെ.കെ.ദിനേശന്‍, ടി.കെ.കുഞ്ഞിരാമന്‍, കെ.കെ.സുരേഷ്, ടി.പി.ഗോപാലന്‍, കെ.കെ.നാരായണന്‍, പി.സുരേഷ്ബാബു, ടി.കെ.മോഹന്‍ദാസ്, കെ.പി.പവിത്രന്‍ കെ.എം.ബാബു, ടി.കെ.രാഘവന്‍, കെ.നാണു, സി.എച്ച്.ഹമീദ്, ആര്‍.ബലറാം, പി.സി.ഷൈജു, കെ.കെ.ഗിരീഷ്, നിധിന്‍ കെ.വൈദ്യര്‍, കെ.കെ.ഭാസ്‌കരന്‍, അഭിന്‍ കോറോത്ത്, ശ്രീധരന്‍ കോറോത്ത്, ശ്രീജിത്ത് വള്ളില്‍, നീലിയോട്ട് നാണു, പി.രാധാകൃഷ്ണന്‍, കുന്നോത്ത് രാധാകൃഷ്ണന്‍, വിനോദ് ചെറിയത്ത് എന്നിവര്‍ പ്രസംഗിച്ചു.