എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് ലൂസിഫര്‍

0
404

 

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ആഗോള ബോക്സ്ഓഫീസില്‍ 100 കോടി കളക്ഷന്‍ പിന്നിട്ടെന്ന് നിര്‍മ്മാതാക്കള്‍. parco-Copyആശിര്‍വാദ് സിനിമാസ് ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. എട്ട് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസില്‍ നിന്ന് 100 കോടി നേടുന്ന ചിത്രമായി ലൂസിഫര്‍ മാറിയെന്നും ഈ വിജയത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചു.
മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് എത്തിയത്. കേരളത്തിന് പുറമെ ഇന്ത്യയിലെ പ്രധാന സെന്ററുകളിലും വിദേശത്തും വലിയ സ്‌ക്രീന്‍ കൗണ്ട് ഉണ്ടായിരുന്നു ചിത്രത്തിന്. സാധാരണ മലയാളചിത്രങ്ങളുടെ പ്രധാന വിദേശ മാര്‍ക്കറ്റ് ഗള്‍ഫില്‍ അവസാനിക്കുന്നതാണെങ്കില്‍ യുഎസ്, യുകെ ഉള്‍പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ലൂസിഫര്‍ ഒട്ടേറെ തീയേറ്ററുകളില്‍ elite latestറിലീസ് ചെയ്യപ്പെട്ടു. ഒരു മലയാളസിനിമയ്ക്കും ഇതിനകം സ്വപ്നം കാണാനാവാത്ത എട്ട് ദിവസം കൊണ്ട് 100 കോടി എന്ന നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നതും ഈ കുറ്റമറ്റ വിതരണ സംവിധാനമാണ്. യുഎസും യുകെയുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ രണ്ടാംവാരത്തിലും മികച്ച പ്രതികരണം നിലനിര്‍ത്താനാവുന്നുണ്ട് ചിത്രത്തിന്. അതിനാല്‍ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ ഇനിയുമേറെ മുന്നോട്ട് പോയേക്കുമെന്ന് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നു.

deepthi eco latest