മദ്യപിച്ചെന്ന കാരണത്താല്‍ ആരെയും അറസ്റ്റ് ചെയ്യരുതെന്ന്

0
1126

 

തിരുവനന്തപുരം : കണ്‍സ്യൂമര്‍ഫെഡും, ബിവറേജസ് കോര്‍പ്പറേഷനും വിറ്റഴിക്കുന്ന മദ്യം വാങ്ങിക്കഴിക്കുന്നവരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് parco-Copyമദ്യപാനികള്‍ പലപ്പോഴും പറയുന്ന പരാതിയാണ്. ഈ പരാതിയുമായി തിരുവനന്തപുരം സ്വദേശി സുരേഷ് ബാബു നേരെ പോയത് മനുഷ്യാവകാശ കമ്മീഷനിലേക്കാണ്. തലസ്ഥാനത്തെ ഫോര്‍ട്ട് സബ്ഡിവിഷന് കീഴില്‍ വരുന്ന നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും പരാതിയില്‍ കുറ്റപ്പെടുത്തിയത്. പരാതി പരിഗണിച്ചപ്പോള്‍ മദ്യപിച്ച് പൊതുസ്ഥലങ്ങളില്‍ പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്ക് എതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവര്‍ക്ക് എതിരെയും മാത്രമാണ് നടപടിയെടുക്കുന്നതെന്നായി പൊലീസ് ഭാഷ്യം. തുടര്‍ന്ന് മദ്യപരെ തോന്നും പോലെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
elite latestഇത് അനുസരിച്ച് മദ്യപിച്ചെന്ന കാരണത്താല്‍ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് പൊലീസ് കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. അതേസമയം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെയും, വാഹനമോടിക്കുന്നവരെയും പിടികൂടാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാനുമാവും. പൊലീസ് പിടിക്കില്ലെങ്കിലും മദ്യപാനികള്‍ക്ക് ഒരു മുന്നറിയിപ്പ് മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെയാണ്.

deepthi eco latest