അധ്യാപകരെയും വിദ്യാര്‍ഥികളെയും പഠിപ്പിച്ച ഹമീദ് നാളെ പടിയിറങ്ങും

0
1565

വടകര: അക്കാദമിക് പരിശീലന രംഗത്ത് മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി പ്രശസ്തി parco vtkകൈവരിച്ച വിലങ്ങില്‍ ഹമീദ് ഔദ്യോഗിക സേവനത്തിനു ശേഷം സ്‌കൂളിന്റെ പടിയിറങ്ങുന്നു. വടകര എംയുഎം വിഎച്ച്എസ് സ്‌കൂളില്‍ നിന്ന് 32 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിലങ്ങില്‍ ഹമീദ് വിരമിക്കുന്നത്. നീണ്ട രണ്ട് പതിറ്റാണ്ടായി അധ്യാപക പരിശീലനത്തില്‍ സജീവമാണ് ഇദ്ദേഹം. സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് ട്രെയിനര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷന്‍ ടെക്‌നോളജി എക്‌സിക്യുട്ടീവ് അംഗം, എസ്‌സിആര്‍ടി സിലബസ് ഫ്രെയിം വര്‍ക്ക് അംഗം, സംസ്ഥാന പാഠപുസ്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. സയന്‍സില്‍ ബിരുദവും രാഷ്ട്രതന്ത്രത്തിലും എഡുക്കേഷന്‍ ടെക്‌നോളജിയിലും ബിരുദാനന്തര ബിരുദവും നേടിയ ഹമീദ് കൗണ്‍സിലിംഗ് elite latestസൈക്കോളജിയില്‍ പിജി ഡിപ്ലോമക്ക് പഠിക്കുകയാണ് ഇപ്പോള്‍. പത്ത് വര്‍ഷം പ്രൈമറിയിലും 22 വര്‍ഷം ഹൈസ്‌കൂളിലും സേവനമനുഷ്ഠിച്ച ഇദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാണ്. ആകാശവാണിയില്‍ വിദ്യാഭ്യാസ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. പാലിയേറ്റീവ് രംഗത്തും സജീവ സാന്നിധ്യമാണ്. ഭാര്യ ജമീല അയനിക്കാട് എംഎല്‍പി സ്‌കൂളില്‍ അധ്യാപികയാണ്.

deepthi eco latest