അരൂരില്‍ കാട്ടുമൃഗ ശല്യം രൂക്ഷം; വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നു

0
719

നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂരില്‍ കാട്ടു മൃഗങ്ങള്‍ നാട്ടിലിറങ്ങി കനത്ത parco vtkനാശം വരുത്തുന്നു. ആട്, കോഴി, പശു ഉള്‍പെടെയുള്ളവയെ കൊല്ലുന്നതിന് പുറമെ വലിയ തോതില്‍ കൃഷി നാശവും വരുത്തുന്നുണ്ട്. ചീളുപറമ്പത്ത് ബിജു, കൊയിലോത്തും പൊയില്‍ കുഞ്ഞിരാമന്‍ എന്നിവരുടെ ഒട്ടേറെ കോഴികളെയാണ് കൊന്നത്. കൂട്ടിലടച്ചതാണെങ്കിലും കൂട് തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അരൂരിലെ വിവിധ ഭാഗങ്ങളില്‍ നിരവധി കോഴികളെ കൊന്നിട്ടുണ്ട്. ആട്ടിന്‍ കൂടുകളില്‍ കയറുന്ന അജ്ഞാത ജീവി കൂട്ടമായാണ് ആടുകളെ കൊല്ലുന്നത്. അരൂര്‍ നടക്ക് മീത്തല്‍ പുളിക്കല്‍ elite latestതാഴ മറിയത്തിന്റെ നാല് ആടുകളെയാണ് കൊന്നത്. എടത്തറോത്ത് അമ്മത്, വില്ലങ്കണ്ടി ജമാല്‍ എന്നിവരുടേതുള്‍പ്പെടെ രണ്ടാഴ്ചക്കുള്ളില്‍ പതിനഞ്ചോളം ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. ആടുകളേയും കോഴികളേയും കൊന്ന് പൂര്‍ണമായും തിന്നുകയുമില്ല. ചോര കുടിക്കുകയാണെന്നും പറയുന്നു. നിരവധി പേരുടെ ഉപജീവനമാര്‍ഗമാണ് ഇതിലൂടെ deepthi eco latestഇല്ലാതാകുന്നത്. വീടുകളിലെ വളര്‍ത്തു പൂച്ചകളേയും അജ്ഞാത ജീവികള്‍ കൊന്നൊടുക്കുന്നുണ്ട്.
ഇത് കൂടാതെ വ്യാപകമായി കൃഷി നശിപ്പിക്കുന്നമുണ്ട്. ജൈവ പച്ചക്കറി കൃഷി വ്യാപകമായ ഈ മേഖലയില്‍ കനത്ത നഷ്ടമാണ് വരുത്തുന്നത്. തെങ്ങിന്‍ തൈകള്‍, മരച്ചീനി, വെള്ളരി, കാബേജ്, വെണ്ട, തക്കാളി, ചീര ഉള്‍പെടെ നിരവധി പച്ചക്കറികളാണ് നശിപ്പിക്കുന്നത്. അരൂര്‍ ജൈവ കലവറയെ ലക്ഷ്യമാക്കി പല കുടുംബവും പച്ചക്കറി കൃഷി നടത്താന്‍ മുന്നോട്ട് വന്നിരുന്നു. കാട്ടു മൃഗ ശല്യം തടയുവാന്‍ അടിയന്തിര നടപടിവേണമെന്നും നഷ്ടമുണ്ടായവര്‍ക്ക് സഹായമെത്തിക്കണമെന്നും ആവശ്യമുയര്‍ന്നു.