സമൂഹ മാധ്യമങ്ങളിലെ പ്രകോപന പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി

0
463

നാദാപുരം: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രകോപനപരവും parco vtkഅപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സ്ഥാനാര്‍ഥി പരിപാടികള്‍ നടത്തുമ്പോള്‍ റോഡ് ഷോയുടെ ഭാഗമായി ടൗണില്‍ ഗതാഗത തടസം സൃഷ്ടിക്കരുത്. റോഡിന്റെ ഒരു വശത്ത് കൂടി വാഹനം കടത്തിവിടുക, പൊതുസ്ഥലളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്, രാഷ്ടീയ പാര്‍ട്ടികളുടെ പ്രചരണ ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിക്കുന്നത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ താഴെ തട്ടില്‍ ഇടപെടണം. ഒരാഴ്ചക്കകം പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാനും മേഖലയില്‍ സമാധനപരമായ തെരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ടീയ പാര്‍ട്ടികള്‍ സഹകരിക്കാനും elite latestതീരുമാനിച്ചു.
യോഗത്തില്‍ നാദാപുരം സി ഐ രാജീവന്‍ വലിയ വളപ്പില്‍ അധ്യക്ഷത വഹിച്ചു. വി.പി.കുഞ്ഞികൃഷ്ണന്‍, പി.പി.ചാത്തു, സി.എച്ച്.മോഹനന്‍, ബംഗ്ലത്ത് മുഹമ്മദ്, മണ്ടോടി ബഷീര്‍, പി.ഗവാസ്, കരിമ്പില്‍ ദിവാകരന്‍, പി.എം.നാണു, എസ്‌ഐ എസ്.നിഖില്‍, അഡീഷണല്‍ എസ്‌ഐ കെ.എം. രവീന്ദ്രന്‍, റൈറ്റര്‍ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

deepthi eco latest