ഗെയില്‍ പൈപ്പ് ലൈന്‍ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

0
327

നാദാപുരം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. parco vtkകുമ്മങ്കോട് അഹമ്മദ് മുക്കില്‍ വാതക പൈപ്പ് ലൈന്‍ വലിക്കുന്നതിന് വേണ്ടി കുഴിയെടുത്തിട്ട് മാസങ്ങളായി. മൂന്ന് നാല് മീറ്റര്‍ ആഴത്തിലുള്ള കുഴിയെടുത്ത് പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും നാളിതുവരെയായിട്ടും മണ്ണിട്ട് നികത്താത്തതാണ് നാട്ടുകാര്‍ക്ക് അപകട ഭീഷണിയായത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ വീട്ടില്‍ പോകുന്നതിന് മുമ്പ് തന്നെ കുഴിയിലിറങ്ങി കളിക്കുകയാണ്. ആഴത്തിലുള്ള കുഴികളില്‍ കുട്ടികള്‍ ഇറങ്ങി കളിക്കുത്തിനിടെ മറ്റ് കുട്ടികള്‍ കുഴിക്കു മുകളിലൂടെ ഓടി കളിക്കുന്നത് കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീഴാന്‍ സാധ്യത ഏറെയാണ്. കുഴിയുടെ വശങ്ങള്‍ ഇടിഞ്ഞ് മണ്ണ് കുഴിയിലേക്ക് വീഴുമ്പോള്‍ കുട്ടികള്‍ കുഴിയിലുണ്ടെങ്കില്‍ അത്യാഹിതം സംഭവിക്കാനിടവരുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിസരവാസികള്‍ കുട്ടികളെ ശാസിച്ചാല്‍ കുറച്ച് സമയം മാറി നിന്ന് elite latestവീണ്ടും കുട്ടികള്‍ കുഴിയിലിറങ്ങി കളിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരോട് കുഴികള്‍ മണ്ണിട്ട് നികത്താന്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്‌കൂള്‍ അടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. വേനലവധിക്കാലത്ത് കുഴികള്‍ക്കരികില്‍ കുട്ടികള്‍ എത്തുന്നതിന് മുന്‍പ് കുഴികള്‍ മണ്ണിട്ട് മൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

deepthi eco latest