സാക്ഷിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

0
322

നാദാപുരം: തൂണേരി ഗ്രാമ പഞ്ചായത്തിലെ മുടവന്തേരിയില്‍ സൈനികനെ തട്ടിക്കൊണ്ടു parco vtkവധിക്കാന്‍ ശ്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. കേസിലെ ആറാം പ്രതിയും മുടവന്തേരി സ്വദേശിയുമായ പടിഞ്ഞാറയില്‍ അബ്ദുള്‍ യാസീറിനെ(30)യാണ് നാദാപുരം എസ്ഐ എസ്.നിഖില്‍ അറസ്റ്റു ചെയ്തത്.
കേസിന്റെ വിചാരണ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. കേസിലെ മൂന്നാം സാക്ഷിയും ഇരിങ്ങണ്ണൂര്‍ സ്വദേശിയുമായ എടക്കണ്ടി ബാബുവിനെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. ബാബു സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ മാസം മൊഴി elite latestനല്‍കിയിരുന്നു. ഭാര്യയെയും കുട്ടികളെയും കൂട്ടി പോകുന്നതിനിടയില്‍ ശനിയാഴ്ച വൈകുന്നേരം ഇരിങ്ങണ്ണൂര്‍ ടൗണില്‍ വെച്ചാണ് സംഭവം. ഇതു സംബന്ധിച്ച് നാദാപുരം ഡിവൈഎസ്പി ഓഫീസില്‍ പരാതി നല്‍കുകയും കേസെടുക്കാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയുമായിരുന്നു.
deepthi eco latest2010 ഒക്ടോബര്‍ ഇരുപത്തി ഒന്നിനായിരുന്നു നാട്ടില്‍ അവധിക്ക് വന്ന സൈനികന്‍ കുട്ടങ്ങാത്ത് സജിനിനെ തൂണേരി പനാടതാഴെ വെച്ച് ഒരു സംഘമാളുകള്‍ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയത്. പിന്നീട് ഇയാളെ മൃതപ്രായനായ അവസ്ഥയില്‍ തൂണേരി പാറക്കടവ് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. താടിയെല്ലുകള്‍ തകര്‍ന്ന സജിന്‍ മാസങ്ങളോളം പൂനയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ പതിമൂന്നു പേരാണ് പ്രതികളായുള്ളത്.