ബസ് സ്റ്റാന്റ് സീലിംഗ് അടര്‍ന്ന് വീണ് കണ്ടക്ടര്‍ക്കു പരിക്ക്

0
1054

parco vtk
നാദാപുരം: ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സീലിംഗ് അടര്‍ന്ന് വീണ് ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കുയ്തേരി ഡീലക്സ് ബസ് കണ്ടക്ടര്‍ നരിപ്പറ്റ താനിയുള്ള പറമ്പത്ത് ബാലനാണ് (53) പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. സ്റ്റാന്റിനുള്ളിലെ കടയില്‍ നിന്ന് ചായ കഴിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ സീലിഗ് elite latestതലയില്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ കണ്ടക്ടര്‍ നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സ തേടി. കാല പഴക്കത്തെ തുടര്‍ന്ന് സ്റ്റാന്റിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ തകര്‍ന്ന് നേരത്തെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നതായി വ്യാപാരികള്‍ പറഞ്ഞു. സ്സൂള്‍ സമയമായതിനാല്‍ വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ സ്റ്റാന്റിനകത്ത് ഉണ്ടായിരുന്നെങ്കില്‍ സമീപത്തുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്റ്റാന്റിനുള്ളിലെ സ്വകാര്യ വ്യക്തികളുടെ കെട്ടിടവും ജീര്‍ണാവസ്ഥയിലായിട്ടുണ്ട്.

deepthi eco latest