ക്വാസോ ലിബറം ടെക്നോ കള്‍ചറല്‍ ഫെസ്റ്റ് ആരംഭിച്ചു

0
179

 

parco vtk
വടകര: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയിലെ ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് ഗായകന്‍ താജുദീന്‍ വടകര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സി.ശ്രീകാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസമാരായ പ്രേമനാ, ടി.നിതിന്‍, ലാല്‍ജി സിറിയക്ക്, കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മിന്നു, കെ.വി.മുഹമ്മദ് സാദിക്ക് എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി വിവിധ elite latestപരിപാടികള്‍നടക്കും.
റോബോ വാര്‍, ഡ്രോ റെയ്സ്, ഷൈന്‍ ഫോളോവര്‍ തുടങ്ങി നിരവധി ടെക്നിക്കല്‍ ഇവന്റ്സും കോളജിലെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള കള്‍ച്ചറല്‍ ഇവന്റ്സും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കോളജിലെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന സിഇവി നൈറ്റ് അരങ്ങേറി. വെള്ളി, ശനി ദിവസങ്ങളില്‍ പ്രശസ്ത മ്യൂസ്‌ക് ബാന്റ് ഗ്രൂപ്പിന്റെ സംഗീത പരിപാടികള്‍ അരങ്ങേറും.

deepthi eco latest