വേനല്‍ കനത്തു; പക്ഷിക്ക് കുടിനീരൊരുക്കി സേവ്

0
170

വടകര: കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ parco vtkസേവിന്റെ പക്ഷിക്ക് കുടിനീര്‍ പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം വള്യാട് യുപി സ്‌കൂളില്‍ നടന്നു. മുഴുവന്‍ ക്ലബ്ബ് അംഗങ്ങള്‍ക്കും ഗ്രീന്‍ അംബാസഡര്‍മാര്‍ക്കും പക്ഷിക്ക് കുടിനീര്‍ വെക്കാനുള്ള മണ്‍പാത്രങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഇത് ആറാം വര്‍ഷമാണ് സേവ് പക്ഷിക്ക് കുടിനീര്‍ നടപ്പാക്കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും അവരുടെ സ്‌കൂളിലും വീടിന് സമീപത്തും പരന്ന പാത്രത്തില്‍ പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വെള്ളം നിറച്ചു വെയ്ക്കുന്ന പരിപാടിയാണ് ഇത്. നിത്യവും പാത്രം നിറച്ചു കൊടുക്കും. ഒരു പ്രത്യേക പദ്ധതിയുടെ elite latestഭാഗമായി ഇത്രയധികം പേര്‍ പക്ഷിക്ക് കുടിനീര്‍ ഒരുക്കുന്നത് റെക്കോര്‍ഡ് ആണ് എന്ന് മനസ്സിലാക്കി മുന്‍വര്‍ഷങ്ങളില്‍ ഈ പരിപാടി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. ഇത്തവണ ലക്ഷ്യം പൂര്‍ത്തിയാക്കി റെക്കോര്‍ഡില്‍ ഇടം നേടും എന്നാണ് കരുതുന്നത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചമന്‍ deepthi eco latestഉറുദു ക്ലബ്ബാണ് മണ്‍പാത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. എ.പി.ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. യൂനുസ് ഉറുദു ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു. എഇഒ കെ.ഹരീന്ദ്രന്‍, പി.ശോഭന, എന്‍.അസ്മാ, അസ്‌ന ഷെറിന്‍, ഷൗക്കത്തലി എരോത്ത്, വി.കെ.രാധാകൃഷ്ണന്‍ നമ്പ്യാര്‍, ഇ.കെ.കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.