ജയരാജന്‍ ആര്‍എസ്എസിന്റെ കണ്ണിലെ കരടായത് മതേതരത്വം ഉയര്‍ത്തിപ്പിടിച്ചതിനാല്‍: മന്ത്രി ശൈലജ

0
491

വടകര: മതേതരത്വം ഉയര്‍ത്തിപ്പിടിച്ചതിനാലാണ് പി.ജയരാജന്‍ ആര്‍എസ്എസിന്റെ കണ്ണിലെ കരടായതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. വടകരയില്‍ ഇടതുപക്ഷ parco vtkമഹിളാ സംഘടനകളുടെ വനിതാ പാര്‍ലമെന്റ് കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംഘപരിവാര്‍ ശക്തികള്‍ നിരാലംബരാക്കിയ കുടുംബങ്ങള്‍ക്ക് ആശ്രയമാവുന്നതുകൊണ്ടാണ് ജയരാജനെതിരെ കൊലവിളിയുയര്‍ത്തുന്നത്.
സാന്ത്വന പരിചരണരംഗത്ത് ലോകത്തിന് മാതൃകയായ പ്രവര്‍ത്തനമാണ് പി ജയരാജന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളുയര്‍ത്തി ജയരാജനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. പി ജയരാജന്റെ വിജയം ഉറപ്പുവരുത്താന്‍ മുഴുവന്‍ വനിതകളും രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
elite latestപി വി.വിമല അധ്യക്ഷത വഹിച്ചു. പി.സതീദേവി, പി.കെ.ദിവാകരന്‍, സി.കെ.നാണു എംഎല്‍എ, ആലീസ് വിനോദ്, അനിത, പി.എം.ലീന, കെ.പി. ബിന്ദു, എം.എം.നാരായണി എന്നിവര്‍ സംസാരിച്ചു. കെ.എസ്.പ്രേമകുമാരി സ്വാഗതം പറഞ്ഞു.

deepthi eco latest