ക്വോസോ ലിബറം: ടെക്‌നോ കള്‍ച്ചറല്‍ ഫെസ്റ്റ് 21 മുതല്‍

0
283

വടകര: സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ കുറുന്തോടിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനിയറിംഗിലെ ഈ വര്‍ഷത്തെ ടെക്‌നോ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ക്വാസോ parco vtkലിബറം’ വിവിധ പരിപാടികളോടെ ഈ മാസം 21,22,23 തിയതികളില്‍ കോളജ് ക്യാമ്പസില്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റോബോ വാര്‍, ഡ്രോ റെയ്‌സ്, ഷൈന്‍ ഫോളോവര്‍ തുടങ്ങി നിരവധി ടെക്‌നിക്കല്‍ ഇവന്റ്‌സും കോളജിലെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള കള്‍ച്ചറല്‍ ഇവന്റ്‌സും ഇതിന്റെ ഭാഗമായി നടക്കും. വ്യാഴാഴ്ച രാത്രി കോളജിലെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന സിഇവി നൈറ്റും വെള്ളി, ശനി ദിവസങ്ങളില്‍ പ്രശസ്ത മ്യൂസ്‌ക് ബാന്റ് ഗ്രൂപ്പിന്റെ സംഗീത പരിപാടികളും നടക്കും.
elite latestഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രക്തദാന ക്യാംപില്‍ അധ്യാപകരടക്കം 53 പേര്‍ രക്തം ദാനം ചെയ്തു. തലശേരി ഗവ. ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്. ലോകവനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പത്തിലധികം വിദ്യാര്‍ഥിനികള്‍ മുടി ദാനം ചെയ്തു. ജില്ല ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കാനുള്ള ഒരുക്കങ്ങളും deepthi eco latestചെയ്തിട്ടുണ്ട്.
ഫെസ്റ്റിന്റെ ഭാഗമായി കെഎസ്ഇബി, മെഡിക്കല്‍ കോളജ്, ബിഎസ്എന്‍എല്‍., എക്‌സൈസ്, പോസ്റ്റ് ഓഫിസ് എന്നീ വകുപ്പുകളുടെ എക്‌സിബിഷന്‍ സ്റ്റാളുകളും ഒരുക്കുന്നുണ്ട്. പുറത്തുനിന്നുള്ളവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പ്രദര്‍ശന നഗരിയിലെത്താം.
പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ.നാരായണന്‍, ഡോ. സി.ശ്രീകാന്ത്, ആര്‍.വിജയന്‍, മുഹമ്മദ് സാദിഖ്, എസ്. പ്രേംജിഷ്ണു, ജിഷ്ണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.