വടകരയില്‍ സ്ഥാനാര്‍ഥി ഇല്ല; ഇടതുപരാജയം ഉറപ്പുവരുത്തുമെന്ന് ആര്‍എംപിഐ

0
1363

 

കോഴിക്കോട്: വടകരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്ന് ആര്‍എംപിഐ parco vtkവ്യക്തമാക്കി. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ പരാജയം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ പാര്‍ട്ടി നടത്തുമെന്നും യുഡിഎഫിനെ പിന്തുണക്കാനാണ് തീരുമാനമെന്നും ആര്‍എംപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു.
വടകരയില്‍ കെ.കെ.രമയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേരത്തേ തീരുമാനിച്ചിരുന്നു. യുഡിഎഫ് പിന്തുണ ലഭിക്കുമെന്നു കരുതിയെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരിഗണിച്ചില്ല. ഇതേ തുടര്‍ന്നാണ് ആര്‍എംപിഐ മുന്‍ തീരുമാനം മാറ്റിയത്. വടകരക്കു പുറമെ ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും elite latestആര്‍എംപിഐ പ്രഖ്യാപിച്ചിരുന്നു.
വടകരയില്‍ കെ.കെ.രമയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട്. കൊലപാതക രാഷ്ട്രീയമാണ് ആര്‍എംപിഐ ചര്‍ച്ചയാക്കുന്നതെന്നും അതിന്റെ ഫലം യുഡിഎഫിന് വന്നുചേരാനാണു സാധ്യതയെന്നും നേതൃത്വം വ്യക്തമാക്കി.

deepthi eco latest