തെരഞ്ഞെടുപ്പ് സുരക്ഷ: നാദാപുരത്ത് കേന്ദ്ര സേനയെത്തി

0
817

parco vtk

നാദാപുരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസേന നാദാപുരത്ത് എത്തി. ഇന്തോ ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേന (ഐടിബിപി) യുടെ ഒരു കമ്പനിയാണ് ശനിയാഴ്ച വൈകിട്ട് നാദാപുരത്ത് എത്തിയത്. ഛത്തീസ്ഗഡില്‍ നിന്നാണ് അസി.കമാണ്ടന്റ് വി.വി.വിനുകുമാറിന്റെ elite latestനേതൃത്വത്തിലുള്ള സൈനികര്‍ എത്തിയത്. നാദാപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സേനയ്ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസാണ് സേനാംഗങ്ങള്‍ക്ക് സൗകര്യമൊരുക്കിയത്. അടുത്ത ദിവസങ്ങളില്‍ മേഖലയിലെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രധാന ടൗണുകളില്‍ പോലീസിനൊപ്പം ഫ്ളാഗ് മാര്‍ച്ച് നടത്തും.

deepthi eco latest