കല്ലാച്ചിയില്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം; നേഴ്സിന് പരിക്ക്

0
1235

നാദാപുരം: കല്ലാച്ചിക്കടുത്ത പെരുവങ്കരയില്‍ കിടപ്പ് രോഗികളെ ചികിത്സിക്കാന്‍ parco vtkഎത്തിയ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. സ്റ്റാഫ് നേഴ്സിനു പരിക്കേറ്റു. നാദാപുരം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് കോഴിക്കോട് മെഡിക്കല്‍ കോളജ് സ്വദേശി മണ്ണില്‍ ലിഖേഷിനാണ് (34) പരിക്കേറ്റത്. പെരുവങ്കരയിലെ വീട്ടിലേക്ക് നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ഓംനി വാനില്‍ സ്ത്രീകള്‍ ഉള്‍പെടെയുള്ള പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പോകുന്നതിനിടെ ജാതിയേരി സ്വദേശി സഞ്ചരിച്ച കെ എല്‍ 14 ജി 9087 നമ്പര്‍ വാഗണര്‍ കാര്‍ റോഡ് ബ്ലോക്ക ്ചെയ്ത് നിര്‍ത്തി. കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് ആരോഗ്യ പ്രവര്‍ത്തകരെ അസഭ്യം പറയുകയും കാറിലുണ്ടായിരുന്ന ജാക്കി ലിവര്‍ ഉപയോഗിച്ച് സ്റ്റാഫ് നേഴ്സിനെ അക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും elite latestചേര്‍ന്നാണ് പാലിയേറ്റീവ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്. പ്രതികാറില്‍ രക്ഷപ്പെട്ടു. അക്രമത്തിനുപയോഗിച്ച ജാക്കി ലിവര്‍ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൈക്കും മുഖത്തും പരിക്കേറ്റ ജീവനക്കാരനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആശുപ്രത്രി സൂപ്രണ്ട് ഡോ.സി.കെ.അരവിന്ദാക്ഷന്‍, ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണന്‍, എം.ടി.മജീഷ്, ഡോ.പ്രജിത്ത്, ഡോ.സബീല്‍ അബ്ദുദുള്ള, പി.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

deepthi eco latest