പോലീസ് സ്റ്റേഷനില്‍ നായയുടെ പരാക്രമം; പോലീസുകാര്‍ക്ക് കടിയേറ്റു

0
825

parco vtk
നാദാപുരം: പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തെരുവ് നായയുടെ പരാക്രമം; രണ്ട് പോലീസുകാര്‍ക്ക് കടിയേറ്റു. നാദാപുരം സ്റ്റേഷനിലെ വനിത പോലീസുകാരിയെയും മറ്റൊരു സിവില്‍ പോലീസ് ഓഫീസറെയുമാണ് തെരുവ് പട്ടി ആക്രമിച്ചത്. സ്റ്റേഷനില്‍ elite latestനിന്ന് ക്വാട്ടേഴ്സിലേക്ക് പോകുമ്പോഴാണ് വനിത പോലീസുകാരിയെ പട്ടി ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പേരും നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സ തേടി. നാദാപുരം ടൗണിലും പരിസരങ്ങളിലും അടുത്തിടെയായി തെരുവ് നായകളുടെ ശല്യം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൂട്ടിയിട്ട വാഹനങ്ങളില്‍ പട്ടികള്‍ താവളമാക്കിയിട്ട് നാളുകളേറെയായി. വെള്ളിയാഴ്ച്ച രാവിലെ സ്റ്റേഷന് പിന്‍വശം റോഡില്‍ വെച്ച് വിദ്യാര്‍ഥിനിയെ തെരുവ് പട്ടി കടിച്ച്പരിക്കേല്‍പ്പിച്ചിരുന്നു സാരമായി പരിക്കേറ്റ വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

deepthi eco latest