റെയില്‍വെ റിക്രൂട്ട്‌മെന്റ്: സൗജന്യ ഓറിയന്റേഷന്‍ ക്ലാസ് നടത്തി

0
276

 

parco vtk

വടകര : റെയില്‍വെ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. വടകര മെന്റര്‍ കോച്ചിംഗ് സെന്ററില്‍ നടന്ന ക്ലാസ് വടകര റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് വത്സലന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു.
യൂനിവേഴ്‌സിറ്റി, അക്കാദമിക് പരീക്ഷകളോട് വിദ്യാര്‍ഥികള്‍ പുലര്‍ത്തുന്ന ഗൗരവവും elite latestമത്സര ബുദ്ധിയും ഇത്തരത്തിലുള്ള പരീക്ഷകളോടും കാണിക്കുകയാണെങ്കില്‍ ശരാശരി വിദ്യാര്‍ഥികള്‍ക്കു പോലും ഉയര്‍ന്ന ജോലി നേടാന്‍ കഴിയുമെന്ന് സൂപ്രണ്ട് പറഞ്ഞു.
ബാലമുരളി, ശരത് പയ്യന്നൂര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജിനുകുമാര്‍ സ്വാഗതവും രംഷ സുനീഷ് നന്ദിയും പറഞ്ഞു.
റെയില്‍വേ പരീക്ഷ പരിശീലന ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഡയറക്ടര്‍ ജിനു അറിയിച്ചു. രാത്രി കാല, ഞായര്‍ ക്ലാസുകളും ഉണ്ടായിരിക്കും.

deepthi eco latest