പന്ത്രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; നാലു സീറ്റില്‍ തര്‍ക്കം

0
344

 

ന്യൂഡല്‍ഹി: കേരളത്തിലെ പന്ത്രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ എഐസിസി പ്രഖ്യാപിച്ചു. തര്‍ക്കം മൂലം നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം parco vtkഇന്ന് പൂര്‍ത്തിയായില്ല. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഞായറാഴ്ച മാത്രമേ ഉണ്ടാകൂ. സിറ്റിംഗ് എംപിയായ കെ.വി. തോമസിനെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. കെ.വി. തോമസിനു പകരക്കാരനായി എംഎല്‍എ ഹൈബി ഈഡന് എറണാകുളത്ത് സീറ്റ് നല്‍കി.
കാസര്‍ഗോഡ് അപ്രതീക്ഷിതമായി രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വി.സുബരയ്യയുടെ പേരാണ് അവസാനം വരെ കേട്ടിരുന്നത്. എന്നാല്‍ മണ്ഡലം പിടിക്കാന്‍ പാര്‍ട്ടി ഉണ്ണിത്താനെ ചുമതലപ്പെടുത്തുകയായിരുന്നു.
യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നിരിക്കുന്നത്. ഹൈബി ഈഡന്‍, ഡീന്‍ കുര്യക്കോസ്, രമ്യ ഹരിദാസ് തുടങ്ങിയ യുവാക്കള്‍ക്കും സീറ്റ് ലഭിച്ചു.
തിരുവനന്തുപുരം- ശശി തരൂര്‍, പത്തനംതിട്ട- ആന്റോ ആന്റണി, മവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കി- ഡീന്‍ കുര്യാക്കോസ്,
എറണാകുളം- ഹൈബി ഈഡന്‍, ചാലക്കുടി- ബെന്നി ബെഹനാന്‍, തൃശൂര്‍- ടി.എന്‍. പ്രതാപന്‍, ആലത്തൂര്‍- രമ്യ ഹരിദാസ്,
കോഴിക്കോട്- എം.കെ. രാഘവന്‍, കണ്ണൂര്‍- കെ. സുധാകരന്‍, കാസര്‍ഗോഡ്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍ എന്നിവരെയാണ് പ്രഖ്യാപിച്ചത്.
കെപിസിസി നല്‍കിയ പട്ടിക പരിശോധിച്ച സ്‌ക്രീനിംഗ് കമ്മിറ്റി ചില മാറ്റങ്ങള്‍ elite latestനിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് കാത്തിരുന്ന് കാണണം. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനായിരുന്നു മുന്‍തൂക്കമെങ്കിലും എഐസിസി അംഗീകരിച്ചില്ലെന്നാണ് സൂചന.
വയനാടിനായി എ-ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്നു. ടി.സിദ്ദിഖിന് വേണ്ടി എ ഗ്രൂപ്പും ഷാനിമോള്‍ ഉസ്മാന് വേണ്ടി ഐ ഗ്രൂപ്പും deepthi eco latestവിട്ടുവീഴ്ചയില്ലാതെ നിന്നു. ഇതോടെയാണ് ഇവിടെയും സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത്. ടി.സിദ്ദീഖിനെ വടകരയിലേക്കും പരിഗണിക്കുന്നുണ്ട്. തര്‍ക്കമുള്ള നാല് സീറ്റിലും സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ഇന്നുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടിയെ ആന്ധ്രപ്രദേശിലേക്ക് എഐസിസി അയച്ചതിനാലാണ് അദ്ദേഹം യോഗത്തിന് എത്താതിരുന്നതെന്നാണ് വിശദീകരണം.