വിവിപാറ്റിനെ അറിയാം

0
492

വോട്ടിംഗ് യന്ത്രത്തില്‍ തങ്ങള്‍ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു വോട്ട് ചെയ്യുന്നവര്‍ക്ക് ഉറപ്പു നല്‍കാനുള്ള പേപ്പര്‍ രശീത് സന്പ്രദായമാണു വിവിപാറ്റ് parco vtk(വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രെയില്‍).
മെഷീനില്‍ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞാലുടന്‍ പ്രിന്റു ചെയ്തുവരുന്ന ഈ പേപ്പര്‍ രശീതിയില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കും. എന്നാല്‍, ഈ രശീതുകള്‍ പോളിംഗ് ബൂത്തുകള്‍ക്കു പുറത്തുകൊണ്ടുപോകാന്‍ അനുവദിക്കില്ല. ബൂത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളില്‍ ഇതു നിക്ഷേപിക്കണം.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിപാറ്റ് സമ്പ്രദായം നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുന്ന വോട്ട് ശരിയാണോയെന്നും elite latestഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ട് ചെയ്തത് എന്നു പരിശോധിക്കുന്നതിനോ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനോ നിലവില്‍ സംവിധാനമില്ല എന്നും വോട്ടിംഗ് നടന്നു എന്ന് ഉറപ്പാക്കുന്ന വോട്ടിംഗ് മെഷീനിലെ ചുവന്ന ലൈറ്റ് കത്തുന്നത് വോട്ട് രേഖപ്പെടുത്തി എന്നുറപ്പാക്കാന്‍ പറ്റുന്നതല്ലെന്നും ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
deepthi eco latestഇതേത്തുടര്‍ന്നാണു വിവിപാറ്റ് പദ്ധതി ഘട്ടംഘട്ടമായി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. നാഗാലാന്‍ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവ പരീക്ഷിച്ചു വിജയമാണെന്നു കണ്ടെത്തി.
ഇന്ത്യയില്‍ ആദ്യം വിവിപാറ്റ് ഉപയോഗിച്ചത് 2013ല്‍ സെപ്റ്റംബറില്‍ നാഗാലാന്‍ഡിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതാനും മണ്ഡലങ്ങളില്‍ ഈ സംവിധാനം ഉപയോഗിച്ചിരുന്നു.