ജയരാജന് എതിരാളി എവിടെ; അങ്കച്ചൂട് മുറുകിയില്ല

0
869

വടകര: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പെ കടത്തനാടന്‍ മണ്ണില്‍ സ്ഥാനാര്‍ഥി കുപ്പായമിട്ട് പി.ജയരാജന്‍ കളത്തിലിറങ്ങിയെങ്കിലും എതിരാളിയില്ലാത്തതിനാല്‍ അങ്കച്ചൂട് മുറുകുന്നില്ല. കഴിഞ്ഞ ഒമ്പതാം തിയതി സിപിഎം സ്ഥാനാര്‍ഥി പട്ടിക parco vtkസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജയരാജന്‍ ഗോദയിലിറങ്ങി. തലശേരിയില്‍ ജാഥ നടത്തി വരവറിയിച്ച ജയരാജന്‍ വിവിധ മണ്ഡലങ്ങളിലെ പ്രമുഖരെയും രക്തസാക്ഷികുടുംബങ്ങളേയും കണ്ട് രംഗം സജീവമാക്കി. 12 ന് വടകര കോട്ടപ്പറമ്പില്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഇതിനു പിന്നാലെ 13 ന് നാദാപുരം മണ്ഡലത്തിലും 14 നു കൊയിലാണ്ടി മണ്ഡലത്തിലും ആദ്യഘട്ട പര്യടനം നടത്തി. ഒരു ഓട്ട പ്രദക്ഷിണമാണെങ്കിലും മുന്നണിയെയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഉണര്‍ത്തി വിടാന്‍ സാധിച്ചു. നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കുകയും എങ്ങും സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഉയരുകയും ചെയ്യുമ്പോഴും എതിരാളി ആരെന്ന elite latestചോദ്യത്തിന് ഇനിയും ഉത്തരമായില്ല.
മുല്ലപ്പള്ളി രാമചന്ദ്രന്‍ മൂന്നാം തവണയും മത്സരിക്കാന്‍ ഉണ്ടാവുമെന്ന ചിന്തയിലാണ് പി.ജയരാജനെ സിപിഎം പടക്കളത്തിലിറക്കിയത്. വാശിയേറിയ മത്സരം കാഴ്ചവെച്ച് വടകരയെന്ന ഇടതുകോട്ട തിരിച്ചുപിടിക്കുക എന്നതുതന്നെയാണ് സിപിഎം ലക്ഷ്യം. തലയെടുപ്പുള്ളവരുടെ മത്സരം വടകരയില്‍ വരുമെന്നാണ് പ്രതീക്ഷയെങ്കിലും അന്തിമ തീരുമാനം വൈകുകയാണ്. കെപിസിസി പ്രസിഡന്റ് ആയതിനാല്‍ ഇക്കുറി മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചതോടെ അടുത്തത് ആരെന്നായി. രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചാല്‍ മുല്ലപ്പള്ളി മത്സരിക്കുമെന്ന ചിന്തയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്. ഇതിനായി പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാഹുല്‍ഗാന്ധിക്ക് നിരവധി സന്ദേശങ്ങള്‍ പോയി. മുല്ലപ്പള്ളിയല്ലെങ്കില്‍ അടുത്തത് ആരായിരിക്കും എന്ന ചോദ്യം ശക്തമാണ്. deepthi eco latestകോണ്‍ഗ്രസിലെ പല നേതാക്കളുടെയും പേരിനോടൊപ്പം ആര്‍ഐപിഐ നേതാവ് കെ.കെ.രമയുടെ പേരും സജീവമായി കേള്‍ക്കുന്നു. ആര്‍എംപിഐ ടിക്കറ്റില്‍ രമ വടകരയില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുസ്ഥാനാര്‍ഥിയായി രമ വരുമോ എന്നാണ് അറിയേണ്ടത്. ചില ലീഗ് നേതാക്കളും യുഡിഎഫ് കണ്‍വീനര്‍ തന്നെയും ഇക്കാര്യത്തില്‍ അനുകൂല പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ആരായാലും സ്ഥാനാര്‍ഥി ഉടന്‍ ഗോദയിലിറങ്ങണമെന്നാണ് വോട്ടര്‍മാരുടെ ആഗ്രഹം. അല്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏക പക്ഷീയമായി പോവുകയാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടമായതിനാലാണ് ഈ വൈകലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാല്‍ എണ്ണയിട്ട യന്ത്രം കണക്കെ കര്‍മനിരതരായിരിക്കുമെന്നും ഇക്കൂട്ടര്‍ വ്യക്തമാക്കുന്നു. യുഡിഎഫിനു പുറമ ബിജെപിയും അടുത്ത ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.