ക്രെഡിറ്റ് കാര്‍ഡില്‍ നിന്നു പണം നഷ്ടമായി; കാരണം കണ്ടെത്താനായില്ല, വിമുക്ത ഭടന്‍ ദുരിതത്തില്‍

0
339

വടകര: ക്രെഡിറ്റ് കാര്‍ഡില്‍ നിന്നു പണം നഷ്ടമായ വിമുക്തഭടന്‍ കൃത്യമായി പെന്‍ഷന്‍ parco vtkപോലും വാങ്ങാന്‍ കഴിയാതെ ദുരിതത്തില്‍. മണിയൂര്‍, ചാലില്‍ അനിലിന്റെ എസ്ബിഐ ചെരണ്ടത്തൂര്‍ ബ്രാഞ്ചിലെ അക്കൗണ്ട് പ്രകാരമുള്ള ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് 41,955 രൂപ പിന്‍വലിച്ചതായി കാണുന്നത്. 2018 നവംബര്‍ ഒന്‍പതിനാണ് സംഭവം. ഇതിനുശേഷം ബാങ്കിനോട് കാര്‍ഡ് റദ്ദ് ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ തട്ടിപ്പാണിതെന്ന് ബാങ്ക് അധികൃതരെ ധരിപ്പിച്ചിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. തുടര്‍ന്ന്, ഡിജിപി, റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍, കേസെടുക്കാന്‍ elite latestപോലീസ് കൂട്ടാക്കുന്നില്ല. തുടര്‍ന്ന്, ബാങ്കിംഗ് ഓംബുഡ്‌സ്മാനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അനില്‍ പറയുന്നു.
സൈബര്‍ സെല്ലിന് ഇത്തരം കേസ് അന്വേഷിക്കണമെങ്കില്‍ പോലീസ് കേസ് രജിസ്റ്റര്‍ deepthi eco latestചെയ്യണം. ഈ സാഹചര്യത്തില്‍ മാസ പെന്‍ഷന്‍ കൃത്യമായി ബാങ്കില്‍ നിന്നു വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നാളിതുവരെ യാതൊരു ഓണ്‍ലൈന്‍ പര്‍ച്ചേസും നടത്തിയിട്ടില്ല. ഈ രീതിയില്‍ പണം നഷ്ടപ്പെട്ട നിരവധി പേരുണ്ടെന്നറിയുന്നു. പലരും പരാതിക്കു പിന്നാലെ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇതേസമയം. അനിലിന്റെ പരാതി പ്രകാരം നടപടി സ്വീകരിച്ചു വരുന്നതായും വിഷയം ക്രെഡിറ്റ് കാര്‍ഡ് ഏജന്‍സിയെ ധരിപ്പിച്ചിട്ടുണ്ടെന്നും എസ്ബിഐ ചെരണ്ടത്തൂര്‍ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.