തെരഞ്ഞടുപ്പ് പ്രവര്‍ത്തനം നിഷ്പക്ഷവും സുതാര്യവുമാകണം: കളക്ടര്‍

0
283

parco vtk

കോഴിക്കോട്: ജില്ലയില്‍ തെരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമാകുന്നതിന് മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച നോഡല്‍ ഓഫീസര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും elite latestയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന ആശയം പൂര്‍ണമായും നടപ്പാക്കുന്നതിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് ജില്ലയില്‍ മാതൃകാപരവും ഊര്‍ജസ്വലവും ഹരിതവുമാക്കാന്‍ ശ്രദ്ധിക്കണം. ജനാധിപത്യത്തില്‍ തെരഞ്ഞടുപ്പ് പ്രവര്‍ത്തനം മഹനീയമാണ് എന്നത് കൊണ്ട് തന്നെ മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ മുഴുവന്‍ ഉദ്യോഗസ്ഥരും ശ്രമിക്കകണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ഇ.പി മേഴ്സി, അസി കളക്ടര്‍ കെ.എസ് അഞ്ജു, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ ജയപ്രകാശ്, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

deepthi eco latest